ഗൈനകോളജിസ്റ്റിൻ്റെ കാർ ഡ്രൈവറെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.10.2021) ഗൈനകോളജിസ്റ്റിൻ്റെ കാർ ഡ്രൈവറെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറപ്പള്ളി കുമ്പളയിലെ കുഞ്ഞികൃഷ്ണന്‍ - ലളിത ദമ്പതികളുടെ മകന്‍ സന്തോഷ് (42) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഗൈനകോളജിസ്റ്റിൻ്റെ ഡ്രൈവറാണ്.

Driver found dead

കുന്നുമ്മലിലെ താമസസ്ഥലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ച നിലയില്‍ കണ്ടത്. ഉച്ചവരെ ജോലിയിലുണ്ടായിരുന്നു സന്തോഷ്. അതിനുശേഷം ഡോക്ടര്‍ ഫോണ്‍ വിളിച്ചെങ്കിലും സന്തോഷ് ഫോൺ എടുക്കാത്തതിനെ തുടര്‍ന്ന്, താമസസ്ഥലത്ത് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ: ധന്യ. മക്കൾ: ശിവന്ത്, ശിവന്യ. സഹോദരന്‍: സുരേഷ്.

ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മരണകാരണം വ്യക്തമല്ല.

Keywords: Kerala, News, Kanhangad, Top-Headlines, Death, Hanged, Police, Case, Investigation, Driver, Parappalli, Driver found dead.
< !- START disable copy paste -->

Post a Comment

Previous Post Next Post