city-gold-ad-for-blogger

22-ാം തവണയും പതിവ് മുടങ്ങിയില്ല; ജന്മദിനത്തിൽ വേറിട്ട കാരുണ്യമൊരുക്കി ഒരു ഡോക്ടർ

കാസർകോട്: (www.kasargodvartha.com 27.10.2021) ഇത്തവണയും ജന്മദിനത്തിൽ ഡോ. ജനാര്‍ധന നായ്കിന്റെ പതിവ് മുടങ്ങിയില്ല. ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിലെത്തി അദ്ദേഹം രക്തം ദാനം ചെയ്‌തു. ഇത് 22-ാം തവണയാണ് റോടറി ക്ലബ് പ്രസിഡണ്ടും ഐ എം എ യുടെ ഭാരവാഹിയും ആശുപത്രിയിലെ മെഡികല്‍ കണ്‍സള്‍ടന്റുമായ ഡോ. ജനാര്‍ധന നായിക് ജന്മദിനം, രക്തം ദാനം ചെയ്ത് ആഘോഷിക്കുന്നത്.

   
22-ാം തവണയും പതിവ് മുടങ്ങിയില്ല; ജന്മദിനത്തിൽ വേറിട്ട കാരുണ്യമൊരുക്കി ഒരു ഡോക്ടർ



കോഴിക്കോട് മെഡികല്‍ കോളജില്‍ എം ബി ബി എസിന് പഠിക്കുന്ന സമയത്താണ് രക്തദാനം ആരംഭിച്ചത്. അഞ്ച് വര്‍ഷം മെഡികല്‍ കോളജിലെ ബ്ലഡ് ബാങ്കിലും കഴിഞ്ഞ 16 വർഷം കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് രക്തദാനം ചെയ്തു വരുന്നത്.

ആരോഗ്യ മേഖലയിൽ ഉന്നതമായ സേവനം ചെയ്യുന്നവർ തന്നെ രക്തദാനത്തിന്റെ മഹത്തായ സന്ദേശം സ്വന്തം പ്രവർത്തനത്തിലൂടെ പകരുന്നത് ഏറെ സവിശേഷതയുള്ളതാണ്. വിശേഷ ദിവസം തന്നെ അതിന് തെരഞ്ഞെടുക്കുന്നത് മികച്ചൊരു മാതൃക കൂടിയാണ്.


Keywords:  Kasaragod, Kerala, News, Top-Headlines, General-hospital, Kozhikode, College, Blood donation, Doctor with different kind of compassion on his birthday.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia