റെയിൽവേ ട്രാക്, വൈദ്യുത വിതരണ സംവിധാനം, സിഗ്നൽ സംവിധാനം, ട്രെയിൻ ഓപറേഷൻസ്, സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലെ ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കാത്തതിനു കാരണം ജീവനക്കാരുടെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. പാർകിങ് പ്രശ്നം അടക്കമുള്ള കാര്യങ്ങൾ സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷൻ സൂപ്രണ്ട് സീതറാം കോളി, കൊമേഴ്‌സ്യൽ സൂപ്രണ്ട് മോളി, ഹെൽത് സൂപ്രണ്ട് ലക്ഷ്മി എന്നിവർ ചേർന്ന് ഡിവിഷനൽ മാനജരെ സ്വീകരിച്ചു.
നീലേശ്വരത്ത് ടികെറ്റ് കൗണ്ടർ മാറ്റി സ്ഥാപിക്കുന്ന കാര്യം പ്രഥമ പരിഗണനയിലുണ്ടെന്നും, നിലവിൽ വാണിജ്യ വിഭാഗം ജീവനക്കാരുടെ കുറവ് മൂലമാണ് പ്രവൃത്തി വൈകുന്നതെന്നും എൻ ആർ ഡി സി ഭാരവാഹികളോട് അദ്ദേഹം പറഞ്ഞു. ഇന്റർ സിറ്റി എക്സ്പ്രസ്സ്, ചെന്നൈ മെയിൽ എന്നീ വണ്ടികൾക്ക് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്നും അദ്ദേഹം അറിയിച്ചു. റെയിൽവേ സ്റ്റേഷൻ പാർകിങ് സ്ഥലം നവീകരണമുൾപെടെ എൻ ആർ ഡി സി നടത്തിയ പ്രവർത്തനങ്ങൾ മാതൃകപരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയ ഡി ആർ എം നെയും സംഘത്തെയും എൻ ആർ ഡി സി പ്രസിഡന്റ് പി വി സുജിത് കുമാർ, സെക്രടറി എൻ സദാശിവൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സി എം സുരേഷ്‌കുമാർ, കെ എം ഗോപാലകൃഷ്ണൻ, കെ സംഗീത്, എം ബാലകൃഷ്ണൻ, കെ ദിനേശ് സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Railway station, Mangalore, Kannur, Train, Nileshwaram, Divisional Manager visited railway stations.