കീഴൂര്‍ പ്രദേശത്ത് താമസിക്കുന്ന അനവധി മീൻ തൊഴിലാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ടൂറിസം കേന്ദ്രമായ ചന്ദ്രഗിരി കോട്ടയിലേക്കും എളുപ്പത്തിൽ എത്താനാവും. അതുവഴി ടൂറിസം മേഖലയ്ക്കും കരുത്തേകും. കീഴൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് തീർഥാടനത്തിന് എത്തുന്നവർക്കും സഹായകരമാവും.
നിലവിൽ ദൂര സ്ഥലങ്ങളിൽ നിന്നും ട്രെയിൻ മാർഗം വരുന്ന ഈ പ്രദേശത്തേക്കുള്ള യാത്രക്കാർക്ക് സമീപ സ്റ്റേഷനിറങ്ങി മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. റെയിൽവേസ്റ്റേഷന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ രാഷ്ട്രീയ പാർടികളും ശ്രമിക്കുന്നില്ലെന്ന് വിമർശനം ഉയരുന്നു. കാലങ്ങളായി കളനാട് സ്റ്റേഷനോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് കൂടുതൽ ട്രെയിനുകൾ നിർത്താനുള്ള നടപടികൾ ഉണ്ടാവണമെന്നാണ് ആവശ്യം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ കെ എസ് സാലി കീഴൂർ, എം പി ക്കും, റെയില്‍വെ അധികൃതര്‍ക്കും കേന്ദ്രമന്ത്രിക്കും നിവേദനം അയച്ചു.
Keywords: Kasaragod, Kalanad, Kerala, News, Train, Railway Station, Passenger, Mangalore, Students, Kizhur, Vehicles, Minister, Demands to allow stop at Kalanad for Passenger trains.