Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്വാറി തൊഴിലാളിയായ വീട്ടമ്മയെ സ്വത്തിന് വേണ്ടി മകനും ഭാര്യയും പേരമകനും ചേർന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന മനസാക്ഷിയെ ഞെട്ടിച്ച കേസിൻ്റെ വിചാരണ തുടങ്ങി

Death of old woman in Bedaduka; case trial begins #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേഡകം: (www.kasargodvartha.com 21.10.2021) ക്വാറി തൊഴിലാളിയായ വീട്ടമ്മയെ സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് മകനും മകൻ്റെ ഭാര്യയും പേരമകനും ചേർന്ന് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്ന മനസാക്ഷിയെ ഞെട്ടിച്ച കേസിൻ്റെ വിചാരണ കാസർകോട് ജില്ലാ സെഷൻസ് കോടതി (ഒന്ന്) യിൽ ആരംഭിച്ചു.

  
kasaragod, News, Kerala, Top-Headlines, Death, Women, Son, Wife, Court, Case, Adhur, Natives, Kannur, Medical College, Hospital, Postmortem, House, Police, Arrest, Death of old woman in Bedaduka; case trial begins.



ആദൂർ കൊളത്തൂര്‍ പെര്‍ളടുക്കം ചേപ്പിനടുക്കയിലെ അമ്മാളു അമ്മയെ (60) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതി മരുമകൾ അംബിക(40), കൊലയ്ക്കുശേഷം മൃതദേഹം കെട്ടിത്തൂക്കാന്‍ സഹായിച്ചെന്ന് കേസിൽ പറയുന്ന മകൻ കമലാക്ഷൻ (47), കമലാക്ഷന്റെ മകന്‍ ശരത് (20) എന്നിവരാണ് കേസിലെ പ്രതികൾ.

2014 സെപ്തംബർ 16 ന്റെ രാത്രിയാണ് സംഭവം നടന്നത്. രാവിലെ വീടിന്റെ ചായിപ്പില്‍ തൂങ്ങിമരിച്ചനിലയിലാണ് അമ്മാളു അമ്മയെ കണ്ടെത്തിയത്. മരണത്തില്‍ മറ്റു ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പരിയാരത്തുള്ള കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ദ പോസ്റ്റുമോര്‍ടെത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവ ദിവസം വരെ അമ്മാളു അമ്മ കരിങ്കല്‍ ക്വാറിയില്‍ ജോലിക്ക് പോയിരുന്നു. അമ്മാളു അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ് പുതിയ സ്ഥലത്ത് വീടും സ്ഥലവും വാങ്ങിയിരുന്നു. വീട് മകന്റെ ഭാര്യയുടെ പേരിലും സ്ഥലം മകന്റെ പേരിലുമാണ് വാങ്ങിയത്. മരുമകളുടെ പേരിലുള്ള വീട് തന്റെ പേരിലാക്കണമെന്ന് അമ്മാളു അമ്മ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.

ഇതിന്റെ പേരില്‍ അമ്മാളു അമ്മയും അംബികയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ഇതിന്റെ വിരോധത്തില്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്ത് ഞെരിച്ച് അമ്മാളു അമ്മയെ അംബിക കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിന് ശേഷം ഭര്‍ത്താവിന്റേയും മകന്റേയും സഹായത്തോടെ മൃതദേഹം വീടിന്റെ ചായിപ്പില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നുമാണ് പൊലീസിൻ്റെ കുറ്റപത്രത്തിൽ പറയുന്നത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയും പിന്നീട് പൊലീസ് അറസ്റ്റുചെയ്യുകയുമായിരുന്നു

കൊല്ലപ്പെട്ട അമ്മാളു അമ്മയുടെ ഏകമകനാണ് കമലാക്ഷന്‍. കേസിൽ 37 സാക്ഷികളാണുള്ളത്. കൊലപാതക സംഭവത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത് അന്നത്തെ ആദൂർ സി ഐ ആയിരുന്ന എ സതീഷ് കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടർ അഡ്വ. പി രാഘവനാണ് ഹാജരാകുന്നത്.


Keywords:Kasaragod, News, Kerala, Top-Headlines, Death, Women, Son, Wife, Court, Case, Adhur, Natives, Kannur, Medical College, Hospital, Postmortem, House, Police, Arrest, Death of old woman in Bedaduka; case trial begins.
< !- START disable copy paste -->

Post a Comment