ദേശീയപാതയിൽ പുല്ലൂർ കേളോത്ത് ഹരിഹരൻ ഓടിച്ച ബൈകിന്റെ പിന്നിലിരുന്ന് സഞ്ചരിച്ച ഭാര്യ നിമിഷ റോഡിൽ തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റിരുന്നു. 2021 മെയ് ആറിന് പുലർചെ മുന്ന് മണിയോടെയായിരുന്നു അപകടം. മരണ വീട്ടിൽ പോയി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കേളോത്ത് വളവിൽ ഹരിഹരൻ പെട്ടെന്ന് ബ്രേകിട്ടപ്പോൾ ഭാര്യ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് വിവരം.
നിമിഷയുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് കുറ്റപത്രം സമർപിക്കുകയായിരുന്നു. ഭാര്യയ്ക്ക് 4,000 രൂപ നഷ്ടപരിഹാരം നൽകുന്നതിന് പുറമെ 1,000 രൂപ കോടതിയിൽ പിഴയടക്കുകയും വേണം. ഹരിഹരനെ കോടതി പിരിയും വരെ തടവിന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതി ശിക്ഷിച്ചു.
Keywords: News, Kerala, Kasaragod, Nileshwaram, Accident, Bike-Accident, Bike, Case, Court order, Court, Top-Headlines, Road, National highway, Cash, Police, Court ordered to husband to pay compensation to wife in bike accident case.
< !- START disable copy paste -->