city-gold-ad-for-blogger

ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള നടപടികള്‍ക്കിടെ വിമര്‍ശനവുമായി പീഡിത ജനകീയ മുന്നണി; 'ലാഘവത്തോടെ കാണരുത്'

കാസര്‍കോട്: (www.kasargodvartha.com 08.10.2021) ജില്ലയിലെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നതിനിടെ വിമര്‍ശനവുമായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി.എന്‍ഡോസള്‍ഫാന്‍ ഗോഡൗണുകളില്‍ തന്നെ കത്തിച്ച് നിര്‍വീര്യക്കാനുള്ള തീരുമാനം കാസര്‍കോട്ടുകാരോടുള്ള വെല്ലുവിളിയാണെന്നും അതനുവദിക്കരുതെന്നും മുന്നണി ആവശ്യപ്പെട്ടു.

              
ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള നടപടികള്‍ക്കിടെ വിമര്‍ശനവുമായി പീഡിത ജനകീയ മുന്നണി; 'ലാഘവത്തോടെ കാണരുത്'



എന്‍ഡോസള്‍ഫാന്‍ മാരക കീടനാശിനിയെ കുറ്റമുക്തമാക്കുന്നവര്‍ നേതൃത്വം കൊടുക്കുന്ന നിര്‍വീര്യമാക്കല്‍ സംശയാസ്പദമാണെന്നും 2012 ല്‍ ചോര്‍ന്നൊലിക്കുന്ന സമയത്ത്, ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് സുരക്ഷാബാരലിലേക്ക് ലക്ഷങ്ങള്‍ ചിലവിട്ട് മാറ്റിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും മുന്നണി യോഗം കൂട്ടിച്ചേര്‍ത്തു.

ഉല്‍പാദിപ്പിച്ച കമ്പനി ഏറ്റെടുത്ത് ശാസ്ത്രീയമായ രീതിയില്‍ നിര്‍വീര്യമാക്കുന്നതിനു പകരം ലളിത രീതികള്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ കുഴിച്ചു മൂടുന്ന രീതി പ്രയോഗിക്കുന്നത് കാസര്‍കോട്ടുകാരെ വീണ്ടുമൊരു പരീക്ഷണത്തിന് വിധേയരാക്കി രോഗാതുരമാക്കാനുളള നീക്കങ്ങളാണെന്നും യോഗം ആശങ്ക ഉയര്‍ത്തി.

ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിച്ച കമ്പനിയെ തന്നെ തിരിച്ചേല്‍പിച്ച് നിര്‍വീര്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. കെ ചന്ദ്രാവതി, ഗോവിന്ദന്‍ കയ്യുര്‍, കെ ശിവകുമാര്‍, കെ സമീറ, കെ കൊട്ടന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, മുകുന്ദന്‍ കയ്യൂര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും എം പി ജമീല നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Endosulfan, District, Public palce, Top-Headlines, Natives, Endosulfan-victim, Concern over disposal of endosulfan.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia