Join Whatsapp Group. Join now!
Aster MIMS 10/10/2023

നിർമാണ സ്ഥലത്ത് നിന്നും ഇരുമ്പ് കമ്പികൾ മോഷണം പോയതായി പരാതി; 'കെട്ടിടത്തിൽ നിന്ന് മുറിച്ചുമാറ്റി'

Complaint that iron bars stolen from construction site #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com 28.10.2021) കെട്ടിട നിർമാണ സ്ഥലത്ത് നിന്നും ഇരുമ്പ് കമ്പികൾ മോഷണം പോയതായി പരാതി. മുള്ളേരിയയിലെ മദക്ക ബിൽഡേഴ്സ് ഉപ്പളയിലെ ഗവ. ഹൈസ്കൂളിന് സമീപം നിർമിക്കുന്ന ഫ്ലാറ്റ് കെട്ടിടത്തിൽ നിന്നാണ് കമ്പികൾ മോഷ്ടിച്ചതെന്നാണ് പരാതി.

Complaint that iron bars stolen from construction site



കെട്ടിടത്തിൻ്റെ കമ്പികൾ മുറിച്ച് കൊണ്ട് പോയതായും ഇറക്കി വെച്ച കമ്പികളും മോഷണം പോയതായും പരാതിയിൽ വ്യക്തമാക്കുന്നു. മൂന്നര ടണോളം കമ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉടമ പറഞ്ഞു. ചുറ്റുമതിലിൻ്റെ ഗേറ്റിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്നാണ് പറയുന്നത്.

മദക്ക ബിൽഡേഴ്സ് മാനജർ നിസാമുദ്ദീനാണ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയത്. അന്വേഷണം നടന്നുവരികയാണെന്ന് മഞ്ചേശ്വരം പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.


Keywords: Kerala, Kasaragod, News, Uppala, Complaint, Robbery, School, Top-Headlines, Complaint that iron bars stolen from construction site
< !- START disable copy paste -->

Post a Comment