നാട്ടുകാരനായ യു എ ഇയിലുള്ള വ്യക്തി ഫേസ്ബുക്, വാട്സ് ആപ് മുഖേന തന്നെയും കുടുംബത്തെയും കനിവ് എന്ന ജീവകാരുണ്യസംഘടനയെയും നിരന്തരമായി അപകീർത്തിപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് മൊയ്തു ഹാജിയുടെ പരാതി.
സമൂഹത്തിൽ ശത്രുത മനോഭാവം സൃഷ്ടിക്കാനും അക്രമ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലും വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ കുപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് കനിവ് കൊളവയൽ.
Keywords: Ajanur, Kasaragod, Kerala, News, Top-Headlines, Social-Media, Complaint, Case, Police, Kanhangad, Kanivu, Complaint of defamation through social media.