Join Whatsapp Group. Join now!
Aster MIMS 10/10/2023

സംഘടിച്ചെത്തിയ യുവാക്കൾ ഡെപ്യൂടി തഹസിൽദാറുടെ ജീപ് തല്ലി തകർത്തതായി പരാതി; ഡ്രൈവർക്ക് പരിക്ക്

Complaint of assault#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.10.2021) എൻജിൻ തകരാറിനെ തുടർന്ന് വഴിയിൽ കൂടുങ്ങിയ റവന്യൂ വകുപ്പിന്റെ ജീപ്, സംഘടിച്ചെത്തിയ യുവാക്കൾ തല്ലി തകർത്തതായും ഡ്രൈവർക്ക് നേരെ കയ്യേറ്റം നടന്നതായും പരാതി. ഡെപ്യൂടി തഹസിൽദാർ കെ ഗിരീശൻ സഞ്ചരിച്ച ജീപാണ് വെള്ളിയാഴ്ച വൈകീട്ട് തകർക്കപ്പെട്ടത്.

ഡ്രൈവർ കാട്ടിപൊയിൽ സ്വദേശി ഗോപിനാഥനെ കൈവിരൽ പൊട്ടിയ നിലയിൽ നീലേശ്വരം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Complaint of assault

വെള്ളിയാഴ്ച രാവിലെ വെള്ളരിക്കുണ്ടിൽ നിന്നും ഡെപ്യുടി തഹസിൽദാറുമായി പലവായാൽ ഭാഗത്തേക്ക്‌ ഫീൽഡിൽ പോയി മടങ്ങി വരികയായിരുന്ന ജീപ്, ഉച്ചയ്ക്ക് രണ്ടുമണിയോടെ എളേരിതട്ട് മങ്കത്തിൽ എൻജിൻ തകരാറുമൂലം വഴിലാവുകയായിരുന്നു. തഹസിൽദാരെ മറ്റൊരു വാഹനത്തിൽ ഓഫീസിലേക്ക് അയച്ച ശേഷം നാട്ടുകാരുടെയും മെകാനികിന്റെയും സഹായത്തോടെ ഡ്രൈവർ, ജീപ് വെള്ളരിക്കുണ്ടിലേക്ക് കൊണ്ടുവരുന്നതിനിടയിൽ കനത്ത മഴകാരണം പാത്തിക്കരയിൽ വീണ്ടും വഴിയിലായി.

ഇതിനിടയിൽ ഓടോ റിക്ഷയിൽ എത്തിയ യുവാക്കൾ ജീപിൽ ഉണ്ടായിരുന്ന ഗോപിനാഥനെ തെറി വിളിച്ച് കൊണ്ട് കടന്നുപോയതായി പറയുന്നു. മാലോം ഭാഗത്തേക്ക്‌ പോയ സംഘം വീണ്ടും തിരിച്ചെത്തുകയും ജീപ് തല്ലി തകർക്കുകയുമായിരുന്നുവെന്നുമാണ് പരാതി. റവന്യൂ വകുപ്പിന്റെ ജീപാണ് എന്നും എൻജിൻ തകരാർ മൂലം വഴിയിൽ ആയതാണെന്നും സംഘത്തോട് പറഞ്ഞെങ്കിലും ജീപിൽ സ്ഥാപിച്ച റവന്യൂ വകുപ്പിന്റെ ബോർഡുകൾ പറിച്ചു ദൂരേക്ക് എറിയുകയും തടയാൻ ശ്രമിച്ചപ്പോൾ മർദിക്കുകയുമായിരുന്നുവെന്ന് ഗോപിനാഥൻ പറഞ്ഞു.

വിവരമറിഞ്ഞു സ്ഥലത്ത്‌ എത്തിയ വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളിയുടെ നേർക്കും അസഭ്യവർഷം നടത്തിയതായാണ് പരാതി. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്ത്‌ എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടിരുന്നു. ഇതിൽ രണ്ടു പേരെ പിന്തുടർന്ന് പിടികൂടിയെന്നാണ് വിവരം. അക്രമം നടത്തിയവർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ പൊലീസിനോട് നിർദേശിച്ചതായി വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kerala, News, Kasaragod, Vellarikundu, Balal, Attack, Jeep, Driver, Injured, Top-Headlines, Complaint, Case, Police, Complaint of assault.
< !- START disable copy paste -->

Post a Comment