ചിറ്റാരിക്കാൽ: (www.kasargodvartha.com 30.10.2021) വാഴക്കുല വിൽപന നടത്തിയതിന്റെ പണം ചോദിച്ച കർഷകനെ വ്യാപാരി വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. ചിറ്റാരിക്കാൽ ചട്ടമലയിലെ കട്ടക്കൽ ഹൗസിൽ കുര്യാക്കോസിനെ ആക്രമിച്ചെന്നാണ് പരാതി.
നഗരത്തിലെ ഒരു കടയിൽ കുര്യാക്കോസ് ഒമ്പത് വാഴക്കുലകൾ വിൽപന നടത്തിയിരുന്നുവെന്നും ഇതിന്റെ പണം ആവശ്യപ്പെട്ടപ്പോൾ ഉണ്ടായ വാക്ക് തർക്കത്തിൽ വ്യാപാരി കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കൈക്ക് സാരമായി പരിക്കേറ്റ കുര്യാക്കോസിനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുര്യാക്കോസിന്റെ പരാതിയിൽ വ്യാപാരിയായ മനോജിനെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kerala, News, Kasaragod, Chittarikkal, Top-Headlines, Assault, Case, Police, Complaint, Complaint of assault; police case registered.
< !- START disable copy paste -->