Join Whatsapp Group. Join now!
Aster MIMS 10/10/2023

ലഹരിമാഫിയക്കെതിരെ കർശന നടപടികളുമായി ചന്തേര ജനമൈത്രി പൊലീസ്; നിരോധിത ലഹരിവസ്തുക്കളുമായി ഒരാൾ അറസ്റ്റിൽ; 'വിൽക്കുന്ന കടകൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ'

Chandera Janamaithri police take stern action against drug mafia#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചന്തേര: (www.kasargodvartha.com 24.10.2021) ലഹരിമാഫിയക്കെതിരെ കർശന നടപടികളുമായി ചന്തേര ജനമൈത്രി പൊലീസ്. ഞായറാഴ്ച നടത്തിയ പരിശോധനയിൽ ഒളവറ മുണ്ട്യ ക്ഷേത്രത്തിനടുത്ത് വെച്ച് ടി രമേശൻ എന്നയാളെ 60 പാകെറ്റ് നിരോധിത ലഹരിവസ്തുക്കളുമായി പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര ഇൻസ്‌പെക്ടർ പി രായണൻ, സബ് ഇൻസ്‌പെക്ടർ എം വി ശ്രീദാസ്, പൊലീസ് ഓഫീസർമാരായ വിനീഷ്, ഗിരീഷ്, ഷൈജു, ബിജു, സുരേഷ് ബാബു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
 
Chandera Janamaithri police take stern action against drug mafia

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ യുവ തലമുറയെ ലക്ഷ്യമാക്കി ലഹരിമാഫിയകളുടെ പ്രവർത്തനം വിപുലമായതോടെയാണ് ഇത്തരം മാഫിയകൾക്കെതിരെ സ്റ്റേഷൻ പരിധിയിൽ ശക്തമായ പരിശോധന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പാൻ മസാല ഉത്പന്നങ്ങൾ നിരോധിച്ച സംസ്ഥാനമായിട്ടും ഇതര സംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും സ്കൂൾ വിദ്യാർഥികളെയും ലക്ഷ്യം വെച്ച് വരുന്ന വൻ മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നേറാനാണ് തീരുമാനമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

പൊതുജനങ്ങളുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ട സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, ക്ലബുകൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ടുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ലഹരി വസ്തുക്കൾ വിൽക്കുന്ന കടകൾക്കെതിരെ പഞ്ചായത്തുമായി ചേർന്ന് ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളും വരും ദിവസങ്ങളിലുണ്ടാവുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.

Keywords: Kerala, News, Kasaragod, Chandera, Police, Police-station, Drugs, Top-Headlines, Students, Chandera Janamaithri police take stern action against drug mafia.
< !- START disable copy paste -->

Post a Comment