കോട്ടയുടെ സംരക്ഷണത്തിൽ ആര്‍കിയോളി ഡിപാര്‍ട്മെന്റ് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മംഗളുറു ദേശീയപാതയില്‍ കുമ്പളയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ആരിക്കാടി കോട്ട സ്ഥിതി ചെയ്യുന്നത്. ഇതിന്റെ മുകളില്‍ നിന്ന് കാണുന്ന അറബിക്കടലിന്റെയും, കുമ്പളപ്പുഴയുടെയും കാഴ്ചകള്‍ ഏറെ ആകർഷകമാണ്. സമീപത്ത് തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദും ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്.
ആരിക്കാടി പ്രദേശത്തെ പൈതൃക ഗ്രാമമായി പരിഗണിക്കുന്നത് ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് പകരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സപ്തഭാഷ സംഗമ ഭൂമി എന്നത് അന്വർഥമാകുന്ന പ്രദേശം കൂടിയാണിത്. പ്രദേശത്തെ വിനോദ സഞ്ചാര മേഖലയിൽ ഉൾപെടുത്തി അടിസ്ഥാന സൗകര്യം വികസിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രദേശത്തെ ജില്ലാ ടുറിസം മാപിൽ ഉൾപെടുത്തണമെന്ന ആവശ്യവും ഉയരുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന് മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്റഫിൻ്റെ നേതൃത്വത്തിൽ ആരിക്കാടി ഡെവലപ്മെൻ്റ് ഫോറം കരട് പദ്ധതിയും നിവേദനവും സമർപിച്ചു. കാസർകോട് ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അശ്‌റഫ് കർള, ഫോറം വൈസ് ചെയർമാൻ എ കെ ആരിഫ് എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, News, Kerala, Kumba, Tourism, Minister, Temple, Masjid, Top-Headlines, Thiruvananthapuram, Centuries-old Arikady fort is on verge of collapse.
< !- START disable copy paste -->
< !- START disable copy paste -->