ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. എളേരിത്തട്ട് ഭാഗത്ത് നിന്നും പുങ്ങംചാലിലേക്ക് വരുന്നതിനിടെ അടുക്കളം പാടി ഇറക്കത്തിൽ വെച്ച് കാർ നിയന്ത്രണം വിടുകയായിരുന്നു.
കനത്ത മഴയിൽ റോഡിൽ ചെളിയും കല്ലും ഒഴുകി എത്തിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് വിവരം. റോഡിൽ നിന്നും നിയന്ത്രണം വിട്ട കാർ തൊട്ടടുത്ത റബർ തോട്ടത്തിലേക്കാണ് തലകീഴായി മറിഞ്ഞത്.
Keywords: Kerala, Kasaragod, News, Road, Rain, Injured, Top-Headlines, Accident, Car overturned and injured couple