Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ്‌ഐ ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ബൈകുകളില്‍ ഇടിച്ച് അപകടം; മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍

എസ്‌ഐ ഓടിച്ച കാര്‍ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ബൈകുകളില്‍ Thiruvananthapuram, News, Kerala, Top-Headlines, Accident, Car, Bike, Police

തിരുവനന്തപുരം: (www.kasargodvartha.com 18.10.2021) എസ്‌ഐ ഓടിച്ച കാര്‍ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ബൈകുകളില്‍ ഇടിച്ച് അപകടം. ട്രാഫിക് എസ് ഐ അനില്‍കുമാര്‍ ഓടിച്ച ആള്‍ടോ കാറാണ് അപകടത്തില്‍പെട്ടത്. എസ്‌ഐ അനില്‍കുമാര്‍ മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഞായറാഴ്ച രാത്രി 8.30 മണിയോടെ തിരുവനന്തപുരം പട്ടം കോസ്‌മോ ആശുപത്രിക്ക് മുന്നില്‍ വച്ചാണ് സംഭവം. 

രണ്ട് ബൈകുകളാണ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈകുകള്‍ക്ക് കേടുപാടുണ്ടായി. അതില്‍ ഒരു ബൈകില്‍ ഒരാള്‍ ഇരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. 

Thiruvananthapuram, News, Kerala, Top-Headlines, Accident, Car, Bike, Police, Car driven by SI collided with parked bikes

എസ്‌ഐ ഡ്യൂടി കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് മെഡികല്‍ കോളജ് പൊലീസ് അറിയിച്ചു. അനില്‍കുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും, തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

Keywords: Thiruvananthapuram, News, Kerala, Top-Headlines, Accident, Car, Bike, Police, Car driven by SI collided with parked bikes

Post a Comment