കണ്ണൂര്‍: (www.kasargodvartha.com 24.10.2021) കാറും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ജോയിയുടെയും ത്രേസ്യാമ്മയുടെയും മകന്‍ ജീസന്‍ ജോയി (23), പണിക്കശേരി ഷാജിയുടെയുടെയും ഐഷയുടെയും മകന്‍ ഗൗതം കൃഷ്ണ ഷാജി (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെ കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് തേവക്കരയിലാണ് അപകടം.
ബാര്‍ ഹോടെല്‍ ജീവനക്കാരായ ജീസനും ഗൗതമും ബൈകില്‍ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. മൃതദേഹം കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ചറിയില്‍. ജീസന്‍ ജോയിയുടെ സഹോദരങ്ങള്‍: സെബി, സിന്‍സി. ഗൗതമിന്റെ സഹോദരി: ആതിര.
Keywords: News, Kerala, Accident, Death, Bike, Car, Top-Headlines, Hospital, Car-bike collision; 2 young men died