Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുബൈയില്‍ നിന്ന് സഊദിയിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു; മലയാളികളുള്‍പെടെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ദുബൈയില്‍ നിന്ന് സഊദിയിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചുRiyadh, News, Gulf, World, Top-Headlines, Escaped, Saudi Arabia, Dubai, Fire, Bus, Passengers

റിയാദ്: (www.kasargodvartha.com 08.10.2021) ദുബൈയില്‍ നിന്ന് സഊദിയിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു. പൂര്‍ണമായും കത്തിനശിച്ച ബസില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇതില്‍ 27 പേര്‍ മലയാളികളും ബാക്കിയുള്ളവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളുമായിരുന്നു. 

അതേസമയം യാത്രക്കാരില്‍ പലരുടെയും ലഗേജുകളും രേഖകളും കത്തിനശിച്ചു. യുഎഇയില്‍ നിന്ന് സഊദി അതിര്‍ത്തിയിലേക്ക് കടന്ന ബസ് കിഴക്കന്‍ സഊദി ആസ്ഥാനമായ ദമാം എത്തുന്നതിന് 300 കിലോമീറ്റര്‍ ഇപ്പുറത്തുവച്ച് തീ പിടിച്ച് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. 

Riyadh, News, Gulf, World, Top-Headlines, Escaped, Saudi Arabia, Dubai, Fire, Bus, Passengers, Bus catches fire in Saudi Arabia while carrying expatriates

പുറകില്‍ തീ കണ്ട ഉടനെ ഡ്രൈവറെ വിവരം അറിയിച്ച് ബസ് നിര്‍ത്തിച്ച് യാത്രക്കാരെല്ലാം ഇറങ്ങിയോടിയത് കൊണ്ടാണ് ആളപായമുണ്ടാകാതിരുന്നത്. യാത്രക്കാര്‍ ഇറങ്ങിയോടി നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണമായും കത്തിനശിച്ചു.

Keywords: Riyadh, News, Gulf, World, Top-Headlines, Escaped, Saudi Arabia, Dubai, Fire, Bus, Passengers, Bus catches fire in Saudi Arabia while carrying expatriates 

Post a Comment