Join Whatsapp Group. Join now!
Aster MIMS 10/10/2023

കടലിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Body of young man who went missing at sea has found#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (www.kasargodvartha.com 04.10.2021) കടലിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി ശഫീദുൽ ഇസ്ലാം (25) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ ബേക്കൽ കടപ്പുറത്ത് വെച്ച് കാണാതായ യുവാവിന്റെ മൃതദേഹം തെരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

  
Bekal, Kasaragod, Kerala, News, Top-Headlines, Sea, Death, Youth, Police, Natives, Dead Body, Information, General-Hospital, Body of young man who went missing at sea has found.



തനിച്ച് കടലിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ യുവാവ് തിരയിൽ പെടുകയായിരുന്നു. സമീപത്ത് കുളിച്ചു കൊണ്ടിരിക്കുന്നവരാണ് വിവരം പൊലീസിനെയും നാട്ടുകാരെയും അറിയിച്ചത്.

തുടർന്ന് കാസർകോട് ഫിഷറിസ് ഡെപ്യൂടി ഡയരക്ടർ പി വി സതിശൻ്റെ നിർദേശപ്രകാരം  മനു, ധനേഷ്, സ്രാങ്ക്, കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ  ഫിഷറിസ് രക്ഷാബോട് നടത്തിയ തെരച്ചിലിനൊടുവിൽ തൃക്കണ്ണാട് പാണ്ഡ്യങ്കല്ലിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ബേക്കൽ, പള്ളിക്കര ഭാഗങ്ങളിൽ നിർമാണ തൊഴിൽ ചെയ്തുവരികയായിരുന്നു യുവാവ്.

Keywords: Bekal, Kasaragod, Kerala, News, Top-Headlines, Sea, Death, Youth, Police, Natives, Dead Body, Information, General-Hospital, Body of young man who went missing at sea has found.


< !- START disable copy paste -->

Post a Comment