Join Whatsapp Group. Join now!
Aster MIMS 10/10/2023

പുത്തൂരിൽ ബൈകിൽ ലോറിയിടിച്ച് ബേകെറി ഉടമക്ക് ദാരുണാന്ത്യം

Bakery owner dies after colliding with lorry on bike in Puthur#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂരു: (www.kasargodvartha.com 10.10.2021) ബൈകിൽ യാത്ര ചെയ്യുകയായിരുന്ന പുത്തൂരിലെ ബേകെറി ഉടമ ലോറിയിടിച്ച് ചതഞ്ഞു മരിച്ചു. ഗോൾഡെൻ ബേകെറി നടത്തുന്ന പള്ളിക്കര ബൽനാട് സ്വദേശി അസീസ് (41) ആണ് ഞായറാഴ്ച അപകടത്തിൽ പെട്ടത്.
 
Bakery owner dies after colliding with lorry on bike in Puthur

ഞായറഴ്ച ബൽനാട് വിനായക നഗറിലെ ബേകെറിയിലേക്ക് പോവുകയായിരുന്ന അസീസ് സഞ്ചരിച്ച ബൈക് ഉള്ളാട്ടി കോംപ്ലക്സിന് മീറ്ററുകൾക്കിപ്പുറം എത്തിയപ്പോൾ പുത്തൂർ ഭാഗത്തു നിന്ന് അമിത വേഗത്തിൽ വന്ന വളം കയറ്റിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ബൈകിൽ നിന്ന് തെറിച്ചുവീണ അസീസ് ലോറിയുടെ ചക്രങ്ങൾക്കടിയിൽ പെട്ടുവെന്ന് പിൻസീറ്റ് യാത്രക്കാരൻ അബ്ദുൽ ഖാദർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.

ഉടൻ പുത്തൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഡ്രൈവർ സുധാകർ ഷെട്ടിക്ക് എതിരെ പൊലീസ് കേസെടുത്തു.

Keywords: Karnataka, News, Mangalore, Top-Headlines, Accidental-Death, Death, Accident, Lorry, Bike, Puthur, Pallikara, Bakery owner dies after colliding with lorry on bike in Puthur.
< !- START disable copy paste -->

Post a Comment