Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 16 കാരിയെ ബേക്കൽ ബീചിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായവർ മൂന്നായി

Attempt for assault; one more arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kasargodvartha.com 23.10.2021) ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 16 കാരിയെ കാസർകോട്ടെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ രണ്ടാം പ്രതിയായ മലപ്പുറത്തെ ശബീറിനെ (25) ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഒന്നാം പ്രതിയും കാസർകോട് സ്വദേശിയുമായ അബ്ദുൽ നാസിർ(24), മുഹമ്മദ് അനസ്(19) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
   
Kasaragod, News, Malappuram, Case, Arrest, Natives, Top-Headlines, Police, Car, Nileshwaram, Child Line, Attempt for assault; one more arrested.


ഓഗസ്റ്റ് 27ന് ആണ് കേസിനാസ്‌പദമായ സംഭവം. പൊലീസ് പറയുന്നതിങ്ങനെ: 'സമൂഹമാധ്യമത്തിലൂടെ നേരത്തേ തന്നെ സുഹൃത്തുക്കളായിരുന്നു യുവാക്കൾ. ഇവർ ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പിന്തുടർന്ന് പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

സംഭവദിവസം ശബീറും മുഹമ്മദ് അനസും ചേർന്ന് പെൺകുട്ടിയെ വീട്ടിൽനിന്നു വിളിച്ചിറക്കി ശബീറിന്റെ കാറിൽ നീലേശ്വരത്തേക്ക് കൊണ്ടു പോയി. നീലേശ്വരത്തുണ്ടായിരുന്ന അബ്ദുൽ നാസിറിനെയും കൂട്ടി ഇവർ ബേക്കൽ ബീചിലേക്ക് പോയി. കാറിൽവെച്ച് അബ്ദുൽ നാസിർ പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറുകയായിരുന്നു. സെപ്‌‌റ്റംബർ 21-നും ഇപ്രകാരം ആവർത്തിച്ചു'.

പെൺകുട്ടി ചൈൽഡ്‌ലൈനിൽ പരാതി നൽകിയതോടെ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.


Keywords: Kasaragod, News, Malappuram, Case, Arrest, Natives, Top-Headlines, Police, Car, Nileshwaram, Child Line, Attempt for assault; one more arrested. 
< !- START disable copy paste -->

Post a Comment