Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ഥാപനത്തിലേക്ക് ജോലിക്ക് നടന്നു പോവുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; 'ഇരയായത് 24 കാരിയായ ഗർഭിണി'; പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്‌

Assault case; young man arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചിറ്റാരിക്കാൽ: (www.kasargodvartha.com 22.10.2021) ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്നു പോവുകയായിരുന്ന ജീവനക്കാരിയെ ഓടോറിക്ഷയിലെത്തിയ യുവാവ് കയറിപ്പിടിച്ചതായി പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ചെറുപുഴ പൊലീസ് പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി.

  
Kerala, News, Kasaragod, Chittarikkal, Youth, Arrest, Assault, Woman, Police, Case, Accused, Top-Headlines, Assault case; young man arrested.



ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ഒ വി സിനോജിനെ (35) യാണ് ചെറുപുഴ എസ് ഐ എം പി ഷാജി, എസ് ഐ മനോജ് കുമാർ കാനായി എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്.

വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ ചെറുപുഴ കരീക്കരയിൽ ജോലിക്ക് സ്ഥാപനത്തിലേക്ക് നടന്നു പോകുകയായിരുന്ന ഭർതൃമതിയും ഗർഭിണിയുമായ 24 കാരിയെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.

ഇതിനിടെ റോഡിലേക്ക് തെറിച്ചു വീണ യുവതിയെ പരിക്കുകളോടെ ചെറുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് മണിക്കൂറുകൾക്കകം വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: Kerala, News, Kasaragod, Chittarikkal, Youth, Arrest, Assault, Woman, Police, Case, Accused, Top-Headlines, Assault case; young man arrested.
< !- START disable copy paste -->

Post a Comment