കാഞ്ഞങ്ങാട്: (www.kasargodvartha.com 21.10.2021) കട പൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ തള്ളിയിട്ട് പണം കവര്‍ന്നെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിസ്വാന്‍ (23), സുചിന്‍ സുകുമാരന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിത്താരി രാവണേശ്വരത്ത് രാത്രി ഏഴ് മണിയോടെ കട പൂട്ടി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന കുഞ്ഞിരാമന്‍ പി (54) എന്നയാളെ തള്ളിയിട്ട് ഇയാളുടെ കുപ്പായത്തിന്റെ കീശയിലുണ്ടായിരുന്ന 3000 രൂപ കവര്‍ന്നെന്നാണ് കേസ്.
തുടര്‍ന്ന് കുഞ്ഞിരാമന്‍ നല്‍കിയ പരാതിയിലാണ് രണ്ടുപേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Kasaragod, Kanhangad, Police, Arrest, Assault, Youth, Top-Headlines, Case, Investigation, Assault case; Two youths arrested.
< !- START disable copy paste -->