Join Whatsapp Group. Join now!
Aster MIMS 10/10/2023

10 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ

Assault case; one arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേഡകം: (www.kasargodvartha.com 25.10.2021) 10 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക സ്വദേശിയും ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ മുഹമ്മദ് ഹനീഫ (44) യെയാണ് ബേഡകം സി ഐ ടി ദാമോദരൻ അറസ്റ്റു ചെയ്തത്.

Assault case; one arrested

മുഹമ്മദ് ഹനീഫ ആറുമാസത്തോളമായി 10 വയസുകാരനെ നിരന്തരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും സ്വന്തം കാറിലും വീട്ടിലും വെച്ച് കുട്ടിയെ പീഡിപ്പിച്ചിരുന്നതായുമാണ് പരാതി.

പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കാസർകോട് പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Keywords: Kerala, Kasaragod, News, Bedakam, Arrest, Case, Police, Top-Headlines, Assault case; one arrested

Post a Comment