നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ നാരായണൻ, സഞ്ജയ്, അരുൺകുമാർ, സുധീഷ്, ഷൈജു, അനീഷ് മയ്യങ്ങാനം എന്നിവരെയാണ് എസ് ഐ ഇ ജയചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്.
ഒക്ടോബർ 15ന് വൈകുന്നേരം അഞ്ച് മണിയോടെ മടിക്കൈ കൊതോട്ടുപാറയിൽ സംഘടിച്ചെത്തിയ സി പി എം പ്രവർത്തകർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം സുനിൽകുമാറി(38) ന്റെ കെ എൽ 60 ബി 2665 നമ്പർ ബൈകും സുഹൃത്ത് രഞ്ജിത്തിന്റെ കെ എൽ 60 ജെ 3672 നമ്പർ ബൈകും ഉൾപെടെ നാലോളം ബൈകുകൾ തകർത്തതായാണ് പരാതി.
സുനിൽകുമാർ പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Keywords: Kasaragod, News, Kerala, Top-Headlines, Nileshwaram, Programme, Case, CPM, Arrest, Bike, RSS, Police,police-station, Madikai, Assault case; CPM workers arrested.
< !- START disable copy paste -->
< !- START disable copy paste -->