യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് പരിക്കേൽപിച്ചെന്ന കേസിൽ ഭർത്താവിന് 10 വർഷം കഠിന തടവും പിഴയും
Oct 1, 2021, 13:14 IST
കാസർകോട്: (www.kasargodvartha.com 01.10.2021) യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് പരിക്കേൽപിച്ചെന്ന കേസിൽ ഭർത്താവിന് 10 വർഷം കഠിന തടവും 50000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ സതീശന് (32) ആണ് അഡീഷണൽ ജില്ലാ കോടതി ജഡ്‌ജ് എ വി ഉണ്ണികൃഷണൻ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
2016 ഏപ്രിൽ 24 ന് രാത്രിയിലാണ് സംഭവം നടന്നത്. മരംവെട്ട് തൊഴിലാളിയായ സതീശനും ഭാര്യയും മാതാവും ഒരേ വീട്ടില്‍ താമസിച്ച് വരികയായിരുന്നു. അമിതമായി മദ്യപിച്ച് വീട്ടിലെത്താറുള്ള സതീശന്‍ ഇവരോട് വഴക്ക് കൂടുന്നത് പതിവായിരുന്നുവെന്നും സംഭവ ദിവസം വീട്ടിലെത്തിയ സതീശന്‍ മദ്യപിക്കാനായി ഭാര്യയോട് പണം ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ പണമില്ലെന്ന് ഭാര്യ അറിയിച്ചതോടെ പ്രകോപിതനായ സതീശന്‍ വീട്ടില്‍ മുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ആസിഡ് നിറച്ച കുപ്പിയെടുത്ത് പെയിന്റടിക്കാന്‍ ഉപയോഗിക്കുന്ന ബ്രഷില്‍ ഒഴിച്ച ശേഷം യുവതിയുടെ മുഖത്തേക്ക് തളിക്കുകയായിരുന്നുവെന്നുമാണ് കേസ്.
ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഇടത് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവൻ ഹാജരായി. കേസന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപിച്ചത് ബേഡകം എസ് ഐ ആയിരുന്ന ടി കെ മുകുന്ദനായിരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Court order, Attack, Bedakam, Police, Police-station, Fine, Case, Husband, Liquor-drinking, Injured, Hospital, Assault case; accused sentenced to 10 years imprisonment and fine.
< !- START disable copy paste -->