Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റിൽ

Assault case; accused arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആദൂർ: (www.kasargodvartha.com 28.10.2021) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ രവീന്ദ്ര (36) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാവാതെ പ്രതി മുങ്ങി നടക്കുകയായിരുന്നു. ഇതോടെ കോടതി പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

   
Kasaragod, Kerala, News, Top-Headlines, Molestation, Arrest, Court, Jail, Adhur,  Assault case; accused arrested.



2015 ൽ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടിക ജാതിയിൽ പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് റെജിസ്റ്റർ ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് ആദൂർ സി ഐ അനിൽകുമാറിന്റെ നിർദേശത്തിൽ എസ് ഐ മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച രാവിലെ കൊളത്തിലപ്പാറയിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Keywords: Kasaragod, Kerala, News, Top-Headlines, Molestation, Arrest, Court, Jail, Adhur,  Assault case; accused arrested.


< !- START disable copy paste -->

Post a Comment