Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാർഥിയുടെ അപകട മരണം; നിർത്താതെ പോയ ഗുഡ്‌സ് ഓടോ റിക്ഷ കസ്റ്റഡിയിൽ

Accidental death of a student; Goods auto rickshaw in custody#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.10.2021) അതിഞ്ഞാലില്‍ 12 വയസുകാരൻ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഗൂഡ്സ് ഓടോ റിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതിഞ്ഞാലില്‍ പാലക്കാടന്‍ റസ്റ്റോറന്റ് നടത്തുന്ന ചുള്ളിക്കര സ്വദേശി ബിജുവിന്റെ മകന്‍ ആശില്‍ ബിജു (12) വാണ് മരിച്ചത്. അതിഞ്ഞാലിലെ കടയില്‍ നിന്നും സമീപത്തെ വാടക ക്വാടേഴ്‌സിലേക്കു പോകാന്‍ റോഡു മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
 
Accidental death of a student; Goods auto rickshaw in custody

കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് അമിത വേഗതയില്‍ വന്ന ബൈകിടിച്ച് റോഡിലേക്കു തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത് പിന്നാലെ വന്ന ഗൂഡ്‌സ് ഓടോ റിക്ഷ കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഉടന്‍ നാട്ടുകാര്‍ ആശിലിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

രക്ഷാ പ്രവര്‍ത്തകര്‍ കുട്ടിക്ക് കൃത്രിമ ശ്വാസം നല്‍കിയാണ് സ്വകാര്യാശുപത്രിയിലെത്തിച്ചത്. ഇതിനിടെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഓടോ റിക്ഷ സമീപത്തെ പഴക്കടയിലെ സി സി ടി വി ദൃശ്യം പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.

Keywords: Kerala, News, Kanhangad, Athinhal, Accidental Death, Accident, Case, Police, Investigation, Vehicle, Custody, Top-Headlines, Accidental death of a student; Goods auto rickshaw in custody.
< !- START disable copy paste -->

Post a Comment