Join Whatsapp Group. Join now!
Aster MIMS 10/10/2023

ടെറസിൽ കളിക്കുന്നതിനിടെ 10 വയസുകാരന്‍ ഷോകേറ്റ് മരിച്ചു

A 10-year-old boy, died after electrocuted while playing on the terrace#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com 19.10.2021) ടെറസിൽ കളിക്കുന്നതിനിടെ 10 വയസുകാരന്‍ ഷോകേറ്റ് മരിച്ചു. മീഞ്ച മൊര്‍ത്തണ ഓടോറിക്ഷാ ഡ്രൈവർ സദാശിവ ഷെട്ടി - യശോദ ദമ്പതികളുടെ മകന്‍ മോക്ഷിദ് രാജാണ് മരിച്ചത്.

തലേക്കള ഗവ. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കളിക്കാനായി ടെറസില്‍ കയറിയ കുട്ടി വീടിൻ്റെ മുകളിലൂടെ അയൽപക്കത്തെ വീട്ടിലേക്ക് കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ അബദ്ധത്തില്‍ തട്ടിയപ്പോൾ ഷോകേറ്റ് താഴേക്ക് തെറിച്ച വീണ് മരണപ്പെടുകയായിരുന്നു.
 
A 10-year-old boy, died after electrocuted while playing on the terrace

വീട്ടുകാർ പരാതിപ്പെട്ടിട്ടും താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍ പുനസ്ഥാപിക്കാന്‍ തയ്യാറാകാത്തെ കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നു. നിർദ്ധന കുടുംബത്തോട് പോസ്റ്റ് മാറ്റാൻ 25,000 രൂപയാണ് വോർക്കാടി വൈദ്യുതി സെക്ഷൻ അധികൃതർ ആവശ്യപ്പെട്ടതെന്ന് ആക്ഷേപമുണ്ട്.

മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോർചെറിയിലേക്ക് മാറ്റി.

Keywords: Kerala, News, Kasaragod, Manjeshwaram, Boy, Death, Shock, Electric post, House, Top-Headlines, A 10-year-old boy, died after electrocuted while playing on the terrace.
< !- START disable copy paste -->

Post a Comment