സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com 06.10.2021) ഹലസുറു പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കാരനെ അമ്മയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയതായി പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. മർഫി ടൗണിൽ താമസിച്ച് വീടുകളിൽ ജോലി ചെയ്ത് ജീവിക്കുന്ന ഗീതയുടെ (47) മകൻ നന്ദുവാണ് മരിച്ചത്. ഗീതയേയും കാമുകൻ എന്ന് പറയുന്ന ശക്തി (32) യേയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 'ഗീത കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ആറു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. നന്ദു ഉള്‍പെടെ രണ്ട് മക്കള്‍ക്കൊപ്പം താമസിക്കുന്നതിനിടെ ഗീത ഫേസ്ബുകിലൂടെ ശക്തിയെ പരിചയപ്പെട്ടു. തുടര്‍ന്ന് പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി വാട്സ് ആപ് ചാറ്റിലൂടെ ഇരുവരും പ്രണയത്തിലായി.
ശക്തി ഗീതക്കൊപ്പമായി താമസം. ഈ ബന്ധത്തെ നന്ദു എതിര്‍ക്കുകയും അമ്മയുമായി വഴക്കിടുകയും ചെയ്തു. ചൊവ്വാഴ്ച ഗീതയുടെ വീട്ടിലെത്തിയ ശക്തിയെ നന്ദു തടയാന്‍ ശ്രമിച്ചു. വാക്കുതര്‍ക്കത്തിനിടെ അമ്മ ഗീത നന്ദുവിനെ ബലമായി പിടിച്ചുനിര്‍ത്തുകയും ഈ അവസരം ഉപയോഗിച്ച് ശക്തി കത്തി കൊണ്ട് നന്ദുവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഗീതയെയും ശക്തിയെയും പൊലീസ് പിടികൂടി. കൊലപാതകം ആസൂത്രിതമാണ്. നന്ദുവിനെ കൊല്ലാന്‍ നേരത്തെ തന്നെ രണ്ടുപേരും ഗൂഡാലോചന നടത്തിയിരുന്നു'.
Keywords: News, Karnataka, Mangalore, Police, House, Arrest, Love, Mobile-Phone, Whatsapp, Top-Headlines, 16-year-old found dead.
< !- START disable copy paste -->