Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 15 കാരി മരിച്ചു

15-year-old girl died of burns while cooking#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com 23.10.2021) ഭക്ഷണം പാകം ചെയ്യുന്നതിനിടെ അടുപ്പില്‍ നിന്നും തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 15 കാരി മരിച്ചു. ബായാര്‍ കുത്തൂറടുക്കയിലെ ഹരീഷ് ആചാര്യ - സരസ്വതി ദമ്പതികളുടെ മകൾ ശരണ്യ(15) ആണ് മരിച്ചത്.
 
15-year-old girl died of burns while cooking

ഒക്ടോബർ 14 ന് വൈകീട്ടാണ് അപകടം നടന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ അടുപ്പിൽ നിന്ന് വസ്ത്രത്തിനു തീപിടിച്ചു ഗുരുതരമായി പൊളളലേൽക്കുകയായിരുന്നു.

തുടർന്ന് മംഗ്‌ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർചെയാണ് മരണം സംഭവിച്ചത്. പൈവളികെ ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥിനി ആയിരുന്നു. സഹോദരൻ: സുധാമ.

Keywords: Kerala, News, Kasaragod, Uppala, Top-Headlines, Death, Student, Child, Burnt, 15-year-old girl died of burns while cooking.
< !- START disable copy paste -->

Post a Comment