വികസന പദ്ധതികള്‍ വലിയ തോതില്‍ പച്ചപ്പ് നശിപ്പിക്കുന്നതിനാലും എല്ലായിടത്തും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വര്‍ധിച്ച് താപനില കുതിച്ചുയരുന്നതിനാലും നഗരത്തില്‍ പച്ചപ്പ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് എം യു ഡി എ ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ ജനസംഖ്യ വര്‍ധിച്ചതോടെ ആളുകള്‍ക്ക് വിശ്രമത്തിനും വ്യായാമത്തിനുമുള്ള പൊതു ഇടങ്ങളുടെ അപര്യാപ്തതയുമുണ്ട്. അഞ്ച് സെന്റില്‍ താഴെ വിസ്തീര്‍ണ്ണമുള്ള ഒഴിഞ്ഞ സ്ഥലങ്ങളില്‍ മിയാവാകി മോഡല്‍ പാര്‍കുകള്‍ സ്ഥാപിക്കാനാണ് എം യു ഡി എ ആലോചിക്കുന്നത്.
സ്ഥല ലഭ്യത പ്രശ്‌നമുള്ളതിനാല്‍ വലിയ പാര്‍കുക്കുകളുടെ നിര്‍മാണം സാധ്യമല്ല. പകരമായി മിനി പാര്‍കുകള്‍ സ്ഥാപിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിജയ് വിവേകാനന്ദ മിനി പാര്‍ക്, കറങ്കല്‍പാടി അറൈസ് അവെയ്ക് മിനി പാര്‍ക് തുടങ്ങിയ ഇത്തരം ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. ഉര്‍വ സ്റ്റോറില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം ഒരു മിയാവാക്കി പാര്‍കും കദ്രിയിലെ സിറ്റി ആശുപത്രിക്ക് സമീപം ഒരു മിനി പാര്‍കും വരുന്നുണ്ട്. ആദ്യഘട്ടത്തില്‍, ഓരോ നാല് വാര്‍ഡുകള്‍ക്കും ഒരു പാര്‍ക് എന്നനിലയില്‍ നിര്‍മിക്കാനാണ് എം യു ഡി എ പദ്ധതിയിടുന്നത്.
Keywords: News, Karnataka, Mangalore, Public palce, Building, Top-Headlines, Development project, Worke, National, District, District-Panchayath, Panchayath, 15 more parks planned to be raised in Mangalore city.
< !- START disable copy paste -->