Join Whatsapp Group. Join now!
Aster MIMS 10/10/2023

13 കാരിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

13 year old girl found dead#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.10.2021) 13 കാരിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകരമുക്ക് റേഷൻ കടയ്ക്ക് സമീപത്തെ ക്വാർടേഴ്സിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശി ശറഫുദ്ദീൻ - ആഇശ ദമ്പതികളുടെ മകൾ ജനീഫയാണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. മഡിയനിൽ തുണികൾക്ക് ഇസ്തിരിയിടുന്ന ജോലിചെയ്യുന്ന ശറഫുദ്ദീൻ ക്വാർടേഴ്സിൽ എത്തിയപ്പോൾ, അതുവരെ ഉമ്മറത്തിരിക്കുകയായിരുന്ന മാതാവും മറ്റുകുട്ടികളും മുറിക്കുള്ളിലേക്ക് കയറിയപ്പോഴാണ് ജനീഫയെ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ഷാൾ അഴിച്ചെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
13 year old girl found dead

ശറഫുദ്ദീനും കുടുംബവും ജോലിതേടി കേരളത്തിൽ എത്തിയിട്ട് 14 വർഷത്തിലധികമായി. മൃതദേഹം വിദഗ്ദ പോസ്റ്റ് മോർടെത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൊസ്ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോവിഡ് പരിശോധനകൾക്ക് ശേഷം ഇൻക്വസ്റ്റ് നടത്തി.

തൂങ്ങി മരണമാണെന്ന് പൊലീസ് സർജൻ പ്രാഥമിക റിപോർട് നൽകിയിട്ടുണ്ട്. മരണത്തിൽ മറ്റെന്തെങ്കിലും സംശയങ്ങളില്ലെന്നും വീട്ടുകാരുമായി നിസാരമായ കാരണത്തിന് പിണങ്ങി തൂങ്ങി മരിച്ചതാകാമെന്നും ഹൊസ്ദുർഗ് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kerala, News, Kanhangad, Top-Headlines, Death, Hanged, Girl, House, Police, Case, Investigation, 13 year old girl found dead.
< !- START disable copy paste -->

Post a Comment