മംഗ്ളുറു: (www.kasargodvartha.com 24.10.2021) ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് കാണാതായ 11 കാരിയെ വീടിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുദ്രോളി ഹൈദരലി റോഡിൽ താമസിക്കുന്ന സലാമിന്റെ മകൾ മുഫീദയാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് മുഫീദയെ കാണാതായത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും പെൺകുട്ടിക്കായി പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സമീപത്തെ വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ, പെൺകുട്ടി തന്റെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള പുഴയുടെ ഭാഗത്തേക്ക് നടന്നുപോവുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. തുടർന്ന് നാട്ടുകാർ കുദ്രോളി പുഴയ്ക്ക് സമീപം തിരച്ചിൽ നടത്തിയപ്പോഴാണ് ഉച്ചയോടെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മരിച്ച പെൺകുട്ടിക്ക് മനോവൈകല്യം ഉണ്ടായിരുന്നുവെന്നും വീട്ടുകാർ ജോലികളിൽ മുഴുകിയിരിക്കുമ്പോൾ വാതിൽ തുറന്ന് പുറത്തേക്ക് പോകുകയായിരുന്നുവെന്നും പറയുന്നു. മൃതദേഹം പോസ്റ്റുമോർടെത്തിനായി വെൻലോക് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Mangalore, News, Karnataka, Girl, Death, River, Top-Headlines, Drown, 11 year old girl found dead in river.
< !- START disable copy paste -->