മസ്ഖത്: (www.kasargodvartha.com 15.10.2021) ഒമാനില്‍ 11 മീന്‍പിടിത്ത ബോടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. നിയമലംഘനത്തിന്റെ പേരിലാണ് നടപടി. അല്‍ വുസ്ത ഗവര്‍ണറേറ്റിലാണ് ഫിഷറീസ് അഗ്രികള്‍ചര്‍ ആന്‍ഡ് വാടെര്‍ റിസോഴ്‌സസ് ജനറല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയത്.
ഒമാനില്‍ മീന്‍പിടിത്തത്തിന് നിയമപ്രകാരം അനുവദിക്കപ്പെട്ട ദൂരപരിധിക്കപ്പുറത്തേക്ക് ഇവര്‍ മീന്‍പിടിത്തം നടത്തിയതായി അധികൃതര്‍ കണ്ടെത്തി. ബോടിലുണ്ടായിരുന്ന നാല് പ്രവാസികളെ കസ്റ്റിഡിയിലെടത്തു. ഇവര്‍ക്കെതിരായ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: News, Gulf, World, Top-Headlines, Fishermen, Boat, Seized, 11 fishing ships seized in Oman