പഞ്ചായത്ത് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ

ചെറുവത്തൂർ: (www.kasargodvartha.com 22.09.2021) പഞ്ചായത്ത് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ക്ലർകായ കൂക്കാനം ഓലാട്ടെ വിനോദിന്റെ ഭാര്യ ഷിനിത (37) ആണ് മരിച്ചത്. ബുധനാഴ്ച പുലർചെ വീട്ടിലെ കുളിമുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.

 
Young women found deadഏറെകാലം ചെറുവത്തൂർ പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന ഷിനിത അടുത്തിടെയാണ് വെസ്റ്റ് എളേരി പഞ്ചായത്തിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ച് സ്ഥലം മാറിപോയത്.

ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എസ് ഐ രാമചന്ദ്രൻ കൊടക്കാട് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഓലാട്ടെ ദാമോദരൻ - ശാരദ ദമ്പതികളുടെ മകളാണ്. വിദ്യാർഥികളായ സാവൻ, സഖിൽ എന്നിവർ ഷിനിതയുടെ മക്കളാണ്. സഹോദരൻ: അനൂപ്.

Keywords: Kerala, Kasaragod, News, Cheruvathur, Hanged, Died, Panchayath, Top-Headlines, Police, Case, Young women found dead

Post a Comment

Previous Post Next Post