Join Whatsapp Group. Join now!
Aster MIMS 22/05/2023

കാസർകോട് നിന്ന് കുട്ടിയുമായി 'നടനെ' കാണാൻ മുംബൈയിലെത്തിയ യുവതിയെ സാമൂഹ്യ പ്രവർത്തകർ തന്ത്രപൂർവം നാട്ടിലേക്കയച്ചു

Young woman rescued by social workers when she reached Mumbai#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുംബൈ: (www.kasargodvartha.com 12.09.2021) കാസർകോട് നിന്ന് കുട്ടിയുമായി 'നടനെ' കാണാനെത്തിയ യുവതിയെ സാമൂഹ്യ പ്രവർത്തകർ തന്ത്രപൂർവം നാട്ടിലേക്കയച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 29 കാരിയാണ് വിമാന മാർഗം വഴി മുംബൈയിലെത്തിയത്. യുവതി ഒരു ഹിന്ദി സീരിയൽ സ്ഥിരമായി കാണാറുണ്ടെന്നും ഇതിൽ ശിവന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മോഹിത് റെയ്‌ന' എന്ന നടനോടുള്ള ആരാധനയാണ് ഇവരെ മുംബൈയിൽ എത്തിച്ചതെന്നുമാണ് പറയുന്നത്.

Young woman rescued by social workers when she reached Mumbai

സെപ്റ്റംബർ ഏഴിനാണ് യുവതി അഞ്ച് വയസുള്ള കുട്ടിയുമായി വീടുവിട്ടിറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് മൊബൈൽ നമ്പർ പിന്തുടർന്നപ്പോൾ യുവതി മംഗളുറു വിമാനത്താവളത്തിനടുത്ത് ഉള്ളതായി കാണിച്ചു. ബന്ധുക്കൾ അവിടെ എത്തിയപ്പോഴേക്കും ഫോൺ സ്വിച് ഓഫായിരുന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം മുംബൈ വിമാനത്തവാളത്തിലാണ് ഫോൺ ലൊകേഷൻ കാണിച്ചത്.

യുവതിയും കുട്ടിയും മുംബൈയിൽ എത്തിയതായി വ്യക്തമായതോടെ മുംബൈയിൽ വ്യാപാരം നടത്തുന്ന മുഈൻ വഴി മുംബൈ കേരള മുസ്‌ലിം ജമാഅത് പ്രസിഡണ്ട്‌ സി എച് അബ്ദുർ റഹ്‌മാനുമായി ബന്ധുക്കളും യൂത് കോൺഗ്രസ് നേതാവ് ബി പി പ്രദീപ്‌കുമാറും ബന്ധപ്പെട്ടു. തുടർന്ന് അദ്ദേഹം പലതവണ യുവതിയുമായി ബന്ധപ്പെടാൻ ഫോണിൽ ശ്രമിച്ചെങ്കിലും ഫോൺ കട് ചെയ്‌തു.

അതോടെ യുവതിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് വീടുവിട്ടിറങ്ങാനുള്ള യഥാർഥ കാരണം അന്വേഷിക്കുകയും അങ്ങനെ മോഹിത് റെയ്‌ന എന്ന നടനോട് യുവതിക്ക് വലിയ ആരാധന ആയിരുന്നുവെന്ന് മനസിലാക്കാൻ പറ്റിയതായും സി എച് അബ്ദുർ റഹ്‌മാൻ കാസർകോട് വാർത്തയോട് പറഞ്ഞു. യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്നും നടനെ കാണാനാണ് മുംബൈയിൽ എത്തിയതെന്നും മനസിലാക്കിയ അദ്ദേഹം തുടർന്ന് തന്റെ വാട്സ്ആപ് പ്രൊഫൈൽ ചിത്രം മോഹിത് റെയ്‌നയുടേതാക്കി, നടനാണെന്ന നിലയിൽ യുവതിയോട് ചാറ്റിംഗ് ആരംഭിച്ചു.

അതുവരെ ഫോൺ കോളുകളോട് പ്രതികരിക്കാതിരുന്ന യുവതി, 'മോഹിത് റെയ്‌ന' ആണെന്ന ധാരണയിൽ സി എച് അബ്ദുർ റഹ്‌മാനുമായി സംസാരിച്ചു. ഇതിലൂടെ വിമാനത്താവളത്തിനടുത്തായി യുവതി ഉള്ളതായി മനസിലാക്കിയ അദ്ദേഹം, അവിടെ ചെന്ന് രണ്ടുപേരെയും മുസ്ലിം ജമാഅതിന്റെ ഓഫീസിലെത്തിച്ച് വിശ്രമിക്കാൻ സൗകര്യങ്ങൾ ചെയ്‌തു കൊടുത്തു. അതിന് ശേഷം കൗൺസിലിങ് നൽകുകയും കാര്യങ്ങളുടെ വസ്തുത യുവതിയെ ബോധ്യപ്പെടുത്തുകയും ചെയ്‌തു. വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ മുംബൈയിലെത്തി യുവതിയെയും കുട്ടിയേയും നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു.

മോഹിത് റെയ്‌ന യഥാർഥ ശിവൻ ആണെന്ന് വിശ്വസിച്ച് ആധ്യാത്മിക ചിന്തയിലാണ് യുവതി മുംബൈയിൽ എത്തിയതെന്നാണ് സി എച് അബ്ദുർ റഹ്‌മാൻ പറയുന്നത്. മുസ്ലിം ലീഗ് മഹാരാഷ്ട്ര ജനറൽ സെക്രടറി കൂടിയാണ് ഇദ്ദേഹം. മുംബൈ കേരള മുസ്ലിം ജമാഅത് സെക്രടറി ബി എ ഖാദർ ഹാജി പടന്നക്കാടും സഹകരിച്ചിരുന്നു.

Keywords: Kerala, News, Kasaragod, Mumbai, Woman, Top-Headlines, Actor, Young woman rescued by social workers when she reached Mumbai.
< !- START disable copy paste -->

Post a Comment