രഹസ്യവിവരത്തെ തുടർന്ന് കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്. ഇയാൾ പ്രാദേശിക വിതരണക്കാരനാണെന്നും ഇവരുടെ ബോസുമാരെ തിരയുകയാണെന്നും ഡി വൈ എസ് പി കാസർകോട് വാർത്തയോട് പറഞ്ഞു. അബ്ദുർ റഹ്‌മാനെതിരെ എക്സൈസിലും സമാനമായ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിദ്യാനഗർ എസ് ഐ ശെയ്ഖ് അബ്ദുർ റസാഖ്, എസ് ഐ നാരായണൻ നായർ, എ എസ് ഐ ലക്ഷ്മി നാരായണൻ, നിതിൻ സാരംഗ്, രഞ്ജിഷ് എന്നിവരും മയക്കുമരുന്ന് വേട്ട നടത്തിയ പൊലീസ് സ്ക്വാഡിൽ ഉണ്ടായിരുന്നു.
നിരവധി യുവാക്കൾ കാസർകോട്ടും പരിസരങ്ങളിലും മയക്കുമരുന്നിന് അടിമകളായിട്ടുണ്ടെന്നും പലപ്പോഴും താഴെക്കിടയിലുള്ള കണ്ണികളെ മാത്രമാണ് പിടികൂടാൻ സാധിക്കുന്നതെന്നും പൊലീസ് പറയുന്നു. മുന്നിൽ പ്രത്യക്ഷപ്പെടാതെ അദൃശ്യരായ ബോസുമാരാണ് മയക്കുമരുന്ന് നിയന്ത്രിക്കുന്നതെന്നും ബെംഗളുറു, മംഗളുറു, ഗോവ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും ഇവ എത്തുന്നതെന്നുമാണ് പൊലീസ് വെളിപ്പെടുത്തൽ.
Keywords: Kasaragod, Kerala, News, Top-Headlines, Arrest, Investigation, Police, Police-station, Youth, Drugs, MDMA, Vidya Nagar, Excise, Case, Mangalore, Young man arrested with MDMA and charas.