വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി; യുവാവ് അറസ്റ്റിൽ

ആദൂർ: (www.kasaragodvartha.com 23.09.2021) വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സി പി അബ്ദുല്ലത്വീഫ് (34) ആണ് അറസ്റ്റിലായത്.

 
Young man arrested in assault caseആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് പരാതി നൽകിയത്. നാല് കുട്ടികളുടെ മാതാവായ ഇവരുടെ കുളിക്കുന്ന ദൃശ്യങ്ങൾ അബ്ദുല്ലത്വീഫ് ഒളിക്യാമറയിൽ പകർത്തുകയും പിന്നീട് ഇതു കാട്ടി പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ആയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

പിന്നീട് യുവതി ഗർഭിണിയാവുകയും ആൺ കുട്ടിക്ക് ജന്മം നൽകിയതായും പരാതിയിലുണ്ട്. യുവതി പരാതി നൽകിയതോടെ അബ്ദുല്ലത്വീഫ് ഒളിവിൽ പോവുകയായിരുന്നു. കർണാടകയിൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഷിവമൊഗ്ഗയ്ക്ക് സമീപമുള്ള തീർഥഹള്ളിയിൽ വെച്ചാണ് പ്രതി പിടിയിലായത്.

സി ഐ ടി മുകുന്ദന്റെ നിർദേശ പ്രകാരം എസ് ഐ മോഹനനും സംഘവുമാണ് അന്വേഷണം നടത്തിയത്.

Keywords: Kerala, Kasaragod, Arrest, Assault, Case, Top-Headlines, Youth, Police-station, Investigation, Karnataka, Complaint,  Young man arrested in assault case.

Post a Comment

Previous Post Next Post