കാസർകോട്: (www.kasargodvartha.com 07.09.2021) കാറഡുക്കയിലെ അസഹനീയമായ കാട്ടാന ശല്യത്തിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ വനം മന്ത്രി എ കെ ശശീന്ദ്രന് കത്തയച്ചു. ചൊവ്വാഴ്ച പുലർചെ പത്തിലധികം വരുന്ന ആനകൾ നാട്ടിലാകെ ഭീതിപരത്തുകയും ജനങ്ങളെ ഭയവിഹ്വലരാക്കുകയും ചെയ്തു. പകൽ സമയത്ത് റോഡിൽ പോലും ആനകൾ സ്വൈരവിഹാരം നടത്തുകയാണ്.
കാട്ടാനകൾ വൻ തോതിൽ കൃഷിയും നശിപ്പിച്ചു. കൊട്ടുംകുഴി, പാണൂർ, കർമ്മംതൊടി, എരിഞ്ചേരി, കൊളുത്തുങ്കാൽ, അടക്കത്തോട്ടി എന്നീ പ്രദേശങ്ങളിൽ കർഷകരുടെ കണ്ണീരാണ് ബാക്കിയായത്. കാർഷിക ഉൽപന്നങ്ങൾ പൂർണമായും നശിപ്പിച്ചു. കുലച്ച തെങ്ങുകളും , വാഴകളും, കവുങ്ങുകളും മറ്റും നിലംപരിശാക്കപ്പെട്ടു.
നിസഹായരായ കർഷകരെ രക്ഷിക്കാനും സഹായിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് എൻ എ നെല്ലിക്കുന്ന് അഭ്യർഥിച്ചു. കാസർകോട് ജില്ലയിലെ പല പ്രദേശങ്ങളും രൂക്ഷമായ വന്യമൃഗങ്ങളുടെ ആക്രമണമാണ് നേരിടുന്നത്. കൃഷികൾ നശിപ്പിച്ചുള്ള വന്യമൃഗങ്ങളുടെ വിളയാട്ടം ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രശ്നം ചർച ചെയ്യുന്നതിനു കഴിഞ്ഞ മാസം 27 ന് കാസർകോട് കലക്ടറേറ്റിൽ വനം മന്ത്രിയുടെ സാനിധ്യത്തിൽ യോഗം ചേർന്നിരുന്നു. അതിനിടയിലാണ് വീണ്ടും വന്യജീവി ആക്രമണം ഉണ്ടായത്.
Keywords: Kerala, News, Kasaragod, Karadukka, MLA, N.A.Nellikunnu, Elephant, Minister, Wildlife issue; NA Nellikunnu MLA sent letter to Forest Minister.
< !- START disable copy paste -->