Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹോടെലിലെ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം; ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

Widespread criticism of police action at hotel #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 16.09.2021) രാത്രി 10 മണിക്ക് ശേഷം പ്രവർത്തിച്ചതിന് ബേക്കൽ സീ പാർക് ഹോടെലിൽ പൊലീസ് നടത്തിയ നടപടിയിൽ വ്യാപക വിമർശനം. പൊലിസിന്റെ നടപടിയിൽ പ്രതിഷേധിച്ച് രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനകളും രംഗത്തെത്തി.

    
Kasaragod, News, Kerala, Top-Headlines, Hotel, Police, Bekal, Political party, DCC, President, Women, Children, Youth League, Food, Lockdown, Secretary, COVID-19,  Widespread criticism of police action at hotel.



ബേക്കലിലെ പൊലീസ് നടപടി നിരുത്തരവാദിത്തപരവും നീതീകരിക്കാനാവാത്തതുമാണെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പറഞ്ഞു. ഭക്ഷണം കഴിക്കാനെത്തിയ വഴിയാത്രക്കാരായ സ്ത്രീകളും കുട്ടികളും അകാരണമായി ആക്രമിക്കപ്പെട്ടു. അക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നത പൊലീസ് മേധാവികൾ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് സമാധാനവും സംരക്ഷണവും ഉറപ്പുവരുത്തേണ്ട പൊലീസിന്റെ ഇതുപോലുള്ള പ്രവർത്തനങ്ങൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഹോടെലിന് ലൈസൻസുണ്ടോയെന്ന് പരിശോധിക്കേണ്ടത് പൊലീസല്ലെന്നും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിനും കീഴിലുള്ള ആരോഗ്യ വകുപ്പിനുമാണ് അതിന് അധികാരമെന്നും പി കെ ഫൈസൽ വ്യക്തമാക്കി.

സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി ഡി കബീർ ആവശ്യപ്പെട്ടു. സമയം കഴിഞ്ഞ് ഹോടെൽ തുറന്നുവെന്നതാണ് കാരണമെങ്കിൽ അതിനെതിരെ സ്വീകരിക്കാൻ നിയമനടപടികൾ ഉണ്ടെന്നിരിക്കെ ഹോടെലിനകത്ത് കയറി ജീവനക്കാരെയും ഭക്ഷണം കഴിക്കാൻ വന്നവരെയും തല്ലിച്ചതച്ചതും കുട്ടികൾക്ക് മുമ്പിൽ നടത്തിയ അഴിഞ്ഞാട്ടവും നരനായാട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോടെൽ ജീവനക്കാരേയും ഭക്ഷണം കഴിക്കാൻ എത്തിയവരെയും പൊലീസ് തല്ലിച്ചതച്ചതായും സാധനങ്ങൾ വലിച്ചെറിഞ്ഞതായും ഹോടെൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ കാസർകോട് ജില്ലാ കമിറ്റി ആരോപിച്ചു. ലോക് ഡൗൺ നിയമം ലംഘിച്ചതിന് കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പൊലീസ് നടപടിയാണ് ബേക്കലിൽ ഉണ്ടായതെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഹോടെലുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ നിർബന്ധിതമാകുമെന്ന് പ്രസിഡണ്ട് അബ്ദുല്ല താജ്, സെക്രട്ടറി നാരായണൻ പൂജാരി എന്നിവർ പറഞ്ഞു.

പൊലീസ് അതിക്രമം ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരള സ്റ്റേറ്റ് കുകിംഗ് വർകേഴ്സ് ഫെഡറേഷൻ (കെ എസ് സി ഡബ്ല്യുഎഫ്) അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അരപട്ടിണിയിലും മുഴുപട്ടിണിയിലും കഴിയുന്ന ഹോടെൽ വ്യവസായ തൊഴിലാളികളെയും, അതിന്റെ ഉടമകളെയും കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് പറഞ്ഞ് അതിക്രൂരമായി മർദിക്കുകയാണ് പൊലിസ് ചെയ്തത്. ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് പ്രസിഡണ്ട് എം എം കെ സിദ്ദീക്ക് ആവശ്യപ്പെട്ടു.

Keywords: Kasaragod, News, Kerala, Top-Headlines, Hotel, Police, Bekal, Political party, DCC, President, Women, Children, Youth League, Food, Lockdown, Secretary, COVID-19,  Widespread criticism of police action at hotel.
< !- START disable copy paste -->

Post a Comment