വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വീണ്ടും സമരത്തില്‍; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം
Sep 13, 2021, 14:21 IST
പാലക്കാട്: (www.kasargodvartha.com 13.09.2021) വീണ്ടും സമര നീക്കവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. അട്ടപ്പള്ളത്തെ വീടിനുമുന്നിലാണ് ഏകദിന നിരാഹാരമിരിക്കുന്നത്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജന്‍, ചാക്കോ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുംവരെ നിരാഹാരമിരിക്കാനാണ് തീരുമാനം.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കുട്ടികളുടെ അമ്മ നേരത്തെ പരാതി നല്‍കിയിരുന്നു. നിലവില്‍ സി ബി ഐ ആണ് കേസ് അന്വേഷിക്കുന്നത്.
Keywords: News, Kerala, State, Palakkad, Top-Headlines, Case, Molestation, Strike, Protest, CBI, Walayar case; Mother of girls restarts protest







