Join Whatsapp Group. Join now!
Aster MIMS 10/10/2023

അസമിലെ പൊലീസ് വെടിവെപ്പിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ

Various organizations protest against police firing in Assam#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 25.09.2021) ഭൂമി കയ്യേറ്റം ആരോപിച്ച് അസമിൽ പൊലീസ് നടത്തിയ അതിക്രമത്തിലും വെടിവെയ്‌പിലും പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.


അസം വെടിവെയ്പ്; എൻ എസ് എൽ പ്രതിഷേധ പ്രകടനം നടത്തി

കാസർകോട്: അസമിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എൻ എസ് എൽ പ്രതിഷേധ പ്രകടനം നടത്തി. ഭരണകൂട ഭീകരതയുടെ യഥാർത്ഥ മുഖമാണ് തുറന്ന് കാട്ടുന്നതെന്നും വെടിയേറ്റ് വീണ ഗ്രാമീണ ജനതയുടെ ശവശരിരത്തില്‍ പോലും ക്രൂരത കാട്ടിയ ഫോടോഗ്രാഫറുടെ മനോഭാവത്തിലേക്ക് ജനാധിപത്യ ഭരണകൂടം അധഃപതിക്കുന്നത് രാജ്യത്തിന് തന്നെ വെല്ലുവിളിയാണെന്നും എൻ എസ് എൽ പ്രസ്താവിച്ചു.
 
Various organizations protest against police firing in Assam

റഹ്‌മാൻ തുരുത്തി, ബദ്‌റുദ്ദീൻ കളനാട്, ജാബിർ ചൗക്കി, ഫാഇസ് എരിയാൽ നേതൃത്വം നൽകി.


അസം വെടിവെയ്പ്; എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

ഉളിയത്തടുക്ക: അസമിൽ ഗ്രാമീണരെ വെടിവെച്ചു കൊല്ലുകയും മൃതദേഹം അനാദരിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്‌ എസ് ഡി പി ഐ മധൂർ പഞ്ചായത്ത് കമിറ്റിയുടെ നേതൃത്വത്തിൽ ഉളിയത്തടുക്ക ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
 
Various organizations protest against police firing in Assam

സകരിയ മുട്ടത്തൊടി, ശരീഫ് ചൂരി, കരിമ്പലം മുഹമ്മദ്, ഇസ്ഹാഖ് അറന്തോട്, സഅദ് ഉളിയത്തടുക്ക ‌ നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, Assam, Police, Fire, Protest, NSL, SDPI, Various organizations protest against police firing in Assam.
< !- START disable copy paste -->

Post a Comment