Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്രിസ്ത്യൻ പ്രാർഥനാ കേന്ദ്രത്തിന് നേരെ നടന്നത് 'ഭീകരാക്രമണ'മെന്ന ആരോപണവുമായി ഐക്യ വേദി

United Forum alleges 'terrorist attack' on Christian prayer center#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂരു: (www.kasargodvartha.com 10.09.2021) കാർക്കള കുക്കുണ്ടൂർ ആനന്ദി മൈതാനിയിലെ ക്രിസ്ത്യൻ പ്രാർഥനാ കേന്ദ്രത്തിന് നേരെ ഹിന്ദു ജാഗരണ വേദി പ്രവർത്തകർ വെള്ളിയാഴ്ച നടത്തിയത് ഭീകരാക്രമണമാണെന്ന ആരോപണവുമായി ക്രിസ്ത്യൻ ഒക്കുട്ട (ഐക്യവേദി) പ്രസിഡന്റ് പ്രശാന്ത് ജട്ടണ രംഗത്ത്.
 
United Forum alleges 'terrorist attack' on Christian prayer center

ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വെള്ളിയാഴ്ച പ്രാർഥന നടക്കുമ്പോഴാണ് പൊടുന്നനെ ആക്രമണം ഉണ്ടായത്. 'അവർ പ്രാർഥനക്ക് എത്തിയ സ്ത്രീകളോട് വളരെ മോശമായാണ് പെരുമാറിയത്. ഉപദ്രവിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പ്രശാന്ത് ജട്ടണ കൂട്ടിച്ചേർത്തു.

കാലതാമസമില്ലാതെ അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്തു വർഷമായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ മതപരിവർത്തനം നടക്കുന്നു എന്നാരോപിച്ചാണ് മിന്നലാക്രമണം നടത്തിയതെന്നാണ് വിവരം.

പ്രാർഥനക്ക് എത്തിയവരും എച് ജെ വി പ്രവർത്തകരും തമ്മിൽ നടന്ന ചൂടേറിയ വാഗ്വാദം കൈയാങ്കളിയോളമെത്തിയിരുന്നു. പൊലീസ് എത്തിയാണ് അക്രമികളെ മാറ്റി രംഗം ശാന്തമാക്കിയത്.

അതേസമയം വർഷങ്ങളായി ഹിന്ദുക്കളെ കൂട്ടത്തോടെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യുകയാണെന്നാണ് അക്രമത്തിന് നേതൃത്വം നൽകിയ പ്രകാശ് കുക്കെഹള്ളി പറഞ്ഞത്.

ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തിലൂടെയാണ് മതംമാറ്റം സംഭവിക്കുന്നത്. ഈ കേന്ദ്രം അതിന്റെ ഭാഗമാണെന്ന വിശ്വസനീയ വിവരം ലഭിച്ചതിനെത്തുടർന്നാണ് അക്രമിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഗണേശോത്സവം കൊണ്ടാടാൻ കഴിയാത്ത അവസ്ഥയിലാണ് ലൈസൻസ് പോലും ഇല്ലാതെ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച പ്രഭാകരൻ, പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ അക്രമം തുടരുമെന്നും പറഞ്ഞു.

Keywords: Karnataka, News, Mangalore, Prashanth Jattanna, Top-Headlines, Attack, Religion, Terror Attack, United Forum alleges 'terrorist attack' on Christian prayer center.
< !- START disable copy paste -->

Post a Comment