Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡ് സുരക്ഷ; അബൂദബിയില്‍ 700ലേറെ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കും

അബൂദബിയിലെ റോഡുകളില്‍ 700ലേറെ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കും Abudhabi, News, Gulf, World, Top-Headlines, Police, Vehicle

അബൂദബി: (www.kasargodvartha.com 21.09.2021) അബൂദബിയിലെ റോഡുകളില്‍ 700ലേറെ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായുള്ള പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. ഈ റഡാറുകളില്‍ ഒരേസമയം ഒന്നിലധികം ട്രാഫിക് ലേനുകള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ള സൂക്ഷ്മതയുള്ള ക്യാമറകളാണുള്ളത്. 

അബൂദബിയുടെ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തില്‍ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണം ഉള്‍പെടെയുള്ള പ്രവര്‍ത്തനങ്ങളും മെറ്റാഫ്യൂഷന്‍ എന്ന് വിളിക്കുന്ന ഈ അത്യാധുനിക ഉപകരണം വാഗ്ദാനം ചെയ്യുന്നു. ഇതുവഴി റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Abudhabi, News, Gulf, World, Top-Headlines, Police, Vehicle, UAE: Over 700 new high-tech radars to be installed on Abu Dhabi roads

റോഡ് സുരക്ഷ, ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള അബൂദബി പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതിയെന്ന് അബൂദബി പൊലീസിലെ സെക്യൂരിറ്റി സിസ്റ്റംസ് വിഭാഗത്തിലെ ട്രാഫിക് ടെക്നികല്‍ സിസ്റ്റംസ് സെക്ഷന്‍ മേധാവി മേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ സാബി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കി യുഎഇയെ മാറ്റാനുള്ള വികസന പ്രവര്‍ത്തനങ്ങളോട് യോജിച്ച് പോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Keywords: Abudhabi, News, Gulf, World, Top-Headlines, Police, Vehicle, UAE: Over 700 new high-tech radars to be installed on Abu Dhabi roads

Post a Comment