വിദ്യാനഗർ: (www.kasargodvartha.com 29.09.2021) മൂന്ന് വർഷം മുമ്പ് വാങ്ങിയ കാറിന് വ്യാജ നമ്പർ പ്ലേറ്റ് വെച്ച് ഓടിച്ചെന്നതിന് രണ്ട് പേർ പിടിയിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഫൽ, ഇയാളുടെ ബന്ധു അക്ബർ എന്നിവരെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് വർഷം മുമ്പ് ഇവർ മംഗളൂറിലെ മണ്ടോവി മോടോർസിൽ നിന്നും ചുവന്ന മാരുതി സ്വിഫ്റ്റ് കാർ വാങ്ങിയിരുന്നുവെന്നും മൂന്ന് വർഷം കഴിഞ്ഞിട്ടും കാറിൻ്റെ റെജിസ്ട്രേഷൻ നടത്തി നമ്പർ പ്ലേറ്റ് എടുക്കാതെ വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കി ഓടിച്ചു വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മോടോർ വെഹികിൾ ഡിപാർടുമെൻ്റുമായി നടത്തിയ അന്വേഷണത്തിലാണ് വ്യാജനമ്പർ പ്ലേറ്റ് കൃത്രിമമായി ഉണ്ടാക്കിയതായി തെളിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Keywords: Kasaragod, News, Kerala, Vidya Nagar, Car,arrest, Driver, Police, Police-station, Top-Headlines, Mangalore, Karnataka, Registration, court, Two arrested for driving with fake number plate.
< !- START disable copy paste -->
മൂന്ന് വർഷം മുമ്പ് വാങ്ങിയ കാറിന് വ്യാജ നമ്പർ പ്ലേറ്റ് വെച്ച് ഓടിച്ചെന്നതിന് രണ്ട് പേർ പിടിയിൽ
Two arrested for driving with fake number plate
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ