ചട്ടഞ്ചാൽ: (www.kasargodvartha.com 20.09.2021) തെക്കിൽ- പെരുമ്പളക്കടവ് ബൈപാസ് നിർമാണത്തിലെ എതിർപ് മറികടക്കാൻ പുതിയ അലൈൻമെന്റ് തയ്യാറാക്കുന്നു. സി എച് കുഞ്ഞമ്പു എംഎൽഎയുടെ നിർദേശാനുസരണം തിങ്കളാഴ്‌ച രാവിലെ റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്‌മെന്റ് കോർപറേഷൻ ജനറൽ മാനേജർ ഐസക് വർഗീസിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദർശിച്ചു. എംഎൽഎയ്‌ക്കൊപ്പം ബൈപാസ് നിർമാണത്തിന്റെ പ്രദേശം സന്ദർശിച്ച ശേഷമാണ് പുതിയ അലൈൻമെന്റ് തയ്യാറാക്കാൻ തീരുമാനമെടുത്തത്.
നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച റോഡ് നിർമാണ ആക്‌ഷൻ കമിറ്റിയുടെ മേൽനോട്ടത്തിൽ 15 ദിവസത്തിനകം പുതിയ അലൈൻമെന്റ് തയ്യാറാക്കാനാണ് തീരുമാനം. കിഫ്‌ബി ഫൻഡിൽ 55 കോടി രൂപയാണ് ബൈപാസ് നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്.
എന്നാൽ 12 വീടും രണ്ട് വീടിന്റെ മതിലും പൊളിക്കേണ്ടി വരുമെന്നതിനാൽ റോഡ് നിർമാണത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ 12 വീടും രണ്ട് വീടിന്റെ മതിലും പൊളിക്കേണ്ടി വരുമെന്നതിനാൽ റോഡ് നിർമാണത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം ബൈപാസ് നാടിന്റെ വികസനത്തിന്റെ തുടക്കമാകുമെന്നതിനാൽ പാതിവഴിയിൽ ഉപേക്ഷിക്കില്ലെന്ന എംഎൽഎയുടെ ഉറച്ച തീരുമാനമാണ് പുതിയ അലൈൻമെന്റ് എന്നതിലേക്കെത്തിയിരിക്കുന്നത്.
തെക്കിലിൽനിന്നും പുഴയോരത്തുകൂടി നിർമിക്കാൻ ഉദ്ദേശിക്കുന്ന റോഡിന്റെ പെരുമ്പള പാലത്തിന് സമീപമാണ് വീടുകൾ പൊളിക്കേണ്ടി വരിക. ഇത് ഒഴിവാക്കി പാലം റോഡിലേക്ക് ബൈപാസ് എത്തിക്കണമെങ്കിൽ 250 മീറ്ററോളം ഫ്‌ളൈ ഓവർ നിർമിക്കണം.
ഇതിന് പത്തുകോടിയോളം ചിലവ് വരുമെന്നതിനാൽ മറ്റു മാർഗമുണ്ടോയെന്നും പരിശോധിക്കും. പുതിയ അലൈൻമെന്റ് തയ്യാറാക്കി ലഭിച്ചാലുടൻ സർകാരിന് സമർപിക്കാനാണ് തീരുമാനം.
പെരുമ്പള പാലം മുതൽ പുഴയരികിലൂടെ നടന്ന് എംഎൽഎയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രശ്നബാധിത പ്രദേശങ്ങൾ പരിശോധിക്കുകയും ചെയ്തു.
ഡെപ്യൂടി കലക്ടർ (ആർഡിബിസി) കെ കെ അനിൽകുമാർ, പ്രോജക്ട് എൻജിനിയർ കെ അനീഷ്, പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബകർ, വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, പഞ്ചായത്തംഗങ്ങളായ കെ കൃഷ്‌ണൻ, മറിയം മാഹിൻ, ആക്‌ഷൻ കമിറ്റി കൺവീനർ എ നാരായണൻ നായർ തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായി.
Keywords: News, Chattanchal, Kasaragod, Kerala, State, Top-Headlines, Bypass, Thekkil-Perumbalakkadavu Bypass, Thekkil-Perumbalakkadavu, New Alignment, Thekkil-Perumbalakkadavu Bypass Construction New Alignment.
< !- START disable copy paste -->