Join Whatsapp Group. Join now!
Aster MIMS 10/10/2023

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; ആധാരം ഉൾപെടെ നഷ്ടപ്പെട്ടു

Theft in locked house #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 29.09.2021) പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. നെല്ലിക്കുന്ന് ലളിതകലാ സംഘം ഓഡിറ്റോറിയത്തിനടുത്തെ ശാന്തി ദുർഗയുടെ വീട്ടിലാണ് മോഷണം നടന്നത്.

Kasaragod, News, Top-Headlines, House, Case, Police, Robbery, Theft in locked house.

വീട്ടുകാർ കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടിൽ പോയിരുന്നു. തിരിച്ചു വന്നപ്പോഴാണു മോഷണ വിവരം അറിയുന്നത്. വീടിന്റെ ഗ്രിൽ തകർത്ത നിലയിലായിരുന്നു. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന വീടിന്റെ ആധാരം, ബാങ്ക് പാസ് ബുക്, 1000 രൂപ, ആധാർ കാർഡ് എന്നിവ മോഷണം പോയി.

ശ്രീകാന്തിന്റെ പരാതിയിൽ കാസർകോട് പൊലീസ് കേസ് റെജിസ്റ്റർ ചെയ്‌തു. വീട്ടില്‍ ആരുമില്ലെന്ന് കൃത്യമായി മനസിലാക്കിയവാരാകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.


Keywords: Kasaragod, News, Top-Headlines, House, Case, Police, Robbery, Theft in locked house.

Post a Comment