Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്യമതത്തിൽ പെട്ട പെൺകുട്ടികൾ ഒപ്പമുണ്ടെന്ന സംശയത്തിൽ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതായി പരാതി; 5 പേർ അറസ്റ്റിൽ

Students assaulted by gang; 5 arrested #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളുറു: (www.kasargodvartha.com 28.09.2021) അന്യമതത്തിൽ പെട്ട പെൺകുട്ടികൾ ഒപ്പമുണ്ടെന്ന സംശയത്തിൽ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് സംഘപരിവാർ പ്രവർത്തകർ അറസ്റ്റിലായി. അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

   
Kerala, News, Mangalore, Karnataka, Top-Headlines, Vehicle, College, Report, Police, BJP, Arrest, Social-Media, Student, Students assaulted by gang; 5 arrested.



ഞായറാഴ്ച വൈകുന്നേരം സൂറത്കൽ ടോൾ ഗേറ്റിന് സമീപമായിരുന്നു സംഭവം. വിദ്യാർഥികൾ ബൊലേറോ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. ഏതാനും യുവാക്കൾ വാഹനം തടഞ്ഞ് വിദ്യാർഥികളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. നഗരത്തിലെ ഒരു കോളജിലെ വിദ്യാർഥിനികൾ മറ്റൊരു മതത്തിൽപ്പെട്ട വിദ്യാർഥികളുമായി കറങ്ങുന്നുവെന്ന സംശയത്തെ തുടർന്നാണ് ആക്രമണം നടന്നതെന്നാണ് റിപോർട്. എന്നാൽ അത്തരത്തിൽ പെൺകുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

സംഘം വാഹനം തടഞ്ഞപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തടയാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


Keywords: Kerala, News, Mangalore, Karnataka, Top-Headlines, Vehicle, College, Report, Police, BJP, Arrest, Social-Media, Student, Students assaulted by gang; 5 arrested.
< !- START disable copy paste -->

Post a Comment