Join Whatsapp Group. Join now!
Aster MIMS 10/10/2023

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി

ചെങ്ങളായി തേര്‍ലായി മുനമ്പത്ത് കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പെട്ട് Kannur, News, Kerala, Top-Headlines, Missing, Student, Drown

കണ്ണൂര്‍: (www.kasargodvartha.com 20.09.2021) ചെങ്ങളായി തേര്‍ലായി മുനമ്പത്ത് കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി. തേര്‍ലായി ദ്വീപിലെ കൊയക്കാട്ട് അന്‍സബി(16)നെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ കൂട്ടുകാരോടൊത്ത് മറുകരയിലേക്ക് നീന്തുന്നതിനിടയിലായിരുന്നു അപകടം. 

ഒപ്പമുണ്ടായിരുന്നവര്‍ കരക്കെത്തിയപ്പോഴാണ് അന്‍സബിനെ കാണാതായതായി പറഞ്ഞത്. വിവരമറിഞ്ഞയുടന്‍ നാട്ടുകാരും പിന്നീട് തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചു. രാവിലെ തെരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

Kannur, News, Kerala, Top-Headlines, Missing, Student, Drown, Student went missing in river at Kannur

അന്‍സബ് കുറുമാത്തൂര്‍ ഗവ. ഹയര്‍ സെകെന്‍ഡറി സ്‌കൂളില്‍ നിന്ന് 10-ാം തരം പാസായി പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയാണ്. തേര്‍ലായിലെ കെ വി ഹാഷിം-കെ സാബിറ ദമ്പതികളുടെ മകനാണ്.

Keywords: Kannur, News, Kerala, Top-Headlines, Missing, Student, Drown, Student went missing in river at Kannur

Post a Comment