കാസർകോട്: (www.kasargodvartha.com 13.09.2021) നാടിനെ നെടുകെ പിളർന്നുള്ള കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സമരസമിതി.
കാർഷിക - തണ്ണീർ പാടങ്ങൾ എന്നിവ നശിപ്പിക്കപ്പെടുന്നതിലൂടെ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകും. പദ്ധതി വന്നാൽ വഴിയാധാരമാകുക ആയിരക്കണക്കിന് പേരാണ്. കാസർകോട് പദ്ധതി വരുമ്പോൾ തായലങ്ങാടി, പള്ളം, നെല്ലിക്കുന്ന്, ചേരങ്കൈ കടപ്പുറം ഭാഗങ്ങളിൽ താമസിക്കുന്ന നൂറിലധികം കുടുംബങ്ങളുടെ സ്ഥലങ്ങളും പാർപിടങ്ങളുമാണ് ഇല്ലാതാവുന്നത്. കൂടാതെ കേരളത്തിലെ അതിപുരാതനമായ മാലിക് ദീനാർ പള്ളിയുടെ സ്ഥലവും നഷ്ടമാവും. ഇത് കാരണം ഇവിടെ മഖ്ബറ സന്ദർശിക്കാൻ എത്തുന്ന ഭക്തജനങ്ങൾക്ക് വലിയ പ്രയാസമനുഭവപ്പെടും.
കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ഏതാനും മണിക്കൂറുകൾ കൊണ്ട് ഓടിയെത്തുന്ന കെ റെയിൽ വരുമ്പോൾ വലിയ വികസനമൊന്നും വരാൻ സാധ്യതയില്ലെന്നിരിക്കെ ഈ പദ്ധതി ഉപേക്ഷിക്കണമെന്നും പദ്ധതിയെ എതിർക്കുക തന്നെ ചെയ്യുമെന്നും കൂടുതൽ പ്രതിഷേധങ്ങൾ തീർക്കുന്ന സമരവുമായി മുന്നോട്ട് പോകുമെന്നും സമര പ്രഖ്യാപന കൺവെൻഷനിൽ സംസാരിച്ചവർ പറഞ്ഞു.
കൺവെൻഷൻ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജമാഅത്ത് കമിറ്റി ജനറൽ സെക്രടറി ഹനീഫ് നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. കെ റെയിൽ വിരുദ്ധ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് ചെയർമാൻ ടി ടി ഇസ്മാഈൽ, കണ്ണൂർ ജില്ലാ കൺവീനർ അഡ്വ. വിവേക് , നഗരസഭ വികസന സ്റ്റാൻ്റിംഗ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം, നഗരസഭ അംഗങ്ങളായ എൻ ഇ അബ്ദുർ റഹ്‌മാൻ, സിയാന ഹനീഫ, മുശ്താഖ് ചേരങ്കൈ, എൻ കെ അബ്ദുർ റഹ്‌മാൻ ഹാജി, അഹമദ് കുട്ടി നെല്ലിക്കുന്ന്, സി എം അശ്റഫ്, അബ്ദുർ റഹ്‌മാൻ ചട്ടഞ്ചാൽ, ഫാറൂഖ് ഖാസിമി, ശരീഫ് സാഹിബ്, എൻ എം സുബൈർ, എൻ യു ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

Keyword: Kasaragod, News, Kerala, Railway, Thayalangadi, Cherangai, Malik deenar, Thiruvananthapuram, N.A.Nellikunnu, MLA, Top-Headlines, Strike committee demanded the abandonment of the K-Rail Silver Line project which is split across the country.